വിവാഹത്തിന് സ്ത്രീധനം നൽകുന്ന നിയപരമായി കുറ്റകരമാണ്. എന്നാൽ പല സ്ഥലങ്ങളിലും പല പേരുകളിൽ ഈ സ്ത്രീധന കൈമാറ്റം നടക്കാറുണ്ട്. പണമായും വാഹനമായും സ്വർണമായും വസ്തുവായും ഇത്തരത്തിൽ സ്ത്രീധനം നൽകാറുണ്ട്.
എന്നാൽ സ്ത്രീധനമായി നൽകാമെന്നു പറഞ്ഞ ട്രെയിൻ നിരസിച്ച യുവാവിന്റെ വീഡിയോയാണ് ഇപ്പോൾ ട്വിറ്ററിൽ വൈറലാകുന്നത്. മുപ്പത് സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലാണ് വധുവിന്റെ വീട്ടുകാര്‍ ട്രെയിൻ സ്ത്രീധനമായി വാഗ്ദാനം ചെയ്തതിനെ കുറിച്ച് യുവാവ് പറയുന്നത്. ട്രെയിനാണ് വധുവിന്റെ വീട്ടുകാര്‍ സ്ത്രീധനം തരുന്നതെന്ന് അറിഞ്ഞിട്ടും വേണ്ടെന്ന് താന്‍ പറയുകയായിരുന്നുവെന്നാണ് വരന് പറയുന്നത്.
എന്തുകൊണ്ടാണ് സ്ത്രീധനം വേണ്ടെന്ന് പറഞ്ഞു എന്നുള്ള കാരണവും യുവാവ് പറയുന്നു. ട്രെയിന്‍ വളരെ വലിയ വാഹനമാണ്. അത് ഓടിക്കുവാന്‍ ബുദ്ധിമുട്ടാണ്. അതിലും വലിയ പ്രശ്നം പാര്‍ക്ക് ചെയ്യുകയെന്നതാണ്. അത്രയും സ്ഥലം കണ്ടെത്തുന്നതാണ് പ്രശ്നം.
അതേസമയം വീഡിയോയിൽ ഉള്ളയാൾ ആരാണെന്നോ എവിടെയുള്ള ആളാണെന്നോ വ്യക്തമല്ല. ഏതായാലും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.