ബംഗളൂരു: ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം വേദ കൃഷ്ണമൂർത്തിയുടെ അമ്മയ്ക്ക് പിന്നാലെ സഹോദരിയും കോവിഡ് ബാധിച്ച് മരിച്ചു.
കർണാടക ചിക്കമംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വേദയുടെ സഹോദരി വത്സല (45) ഇന്ന് രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്.
രണ്ടാഴ്ച മുൻപാണ് മാതാവ് ചെലുവമ്പാ ദേവി കോവിഡ് ബാധിച്ച് മരിച്ചത്.
കോവിഡ് ബാധിതയായി അമ്മ മരിച്ചുവെന്നും സഹോദരി ചികിത്സയിലാണെന്നും രണ്ടാഴ്ച മുൻപ് വേദ അറിയിച്ചിരുന്നു.
ഇന്ത്യയ്ക്കായി 48 ഏകദിനങ്ങളിലും 76 ട്വന്റി-20 യിലും വേദ കളിച്ചിട്ടുണ്ട്.