ന്യൂഡൽഹി: പ്രതിസന്ധി രൂക്ഷമായി രാജ്യത്തെ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം നാല് ലക്ഷം കടന്നു. 4,14,188 കേസുകളാണ് സ്ഥിരീകരിച്ചത്. 3,915 പേർ മരിച്ചു.
ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,14,91,598 ആയി. മരണസംഖ്യ 2,34,083 ആയി ഉയർന്നു. ആകെ രോഗമുക്തി നേടിയവര്‍ 1,76,12,351 ആണ്. 36,45,164 പേര് ചികിത്സയിലുണ്ട്. വാക്സിനേഷന് ലഭിച്ചവരുടെ എണ്ണം 16,49,73,058 ആയി.