ജയ്പുർ: ജയ്പുരിലെ ആൾദൈവം ശൈലേന്ദ്ര മേത്തയ്ക്കെതിരേ മാനഭംഗത്തിനു പോലീസ് കേസെടുത്തു.
നാലു യുവതികളുടെ പരാതിയിലാണ് ബൻക്രോത പോലീസ് കേസെടുത്തത്.
ജയ്പുരിലെ തപസ്വി ആശ്രമത്തിൽ കുടുംബാംഗങ്ങൾക്കൊപ്പം സത്സംഗത്തിനെത്തിയപ്പോൾ മാനഭംഗപ്പെടുത്തിയെന്നാണു പരാതി.
ഇവരിൽ മൂന്നുപേർ ഒരു കുടുംബത്തിൽനിന്നുള്ളവരാണ്. മകളെ ആശ്രമത്തിൽ കൊണ്ടുപോകുന്നതിൽനിന്നു ഭർത്താവിനെ യുവതി വിലക്കിയപ്പോഴാണ് മാനഭംഗവിവരം പുറത്തായത്.
കുടുംബത്തിൽനിന്നുള്ള മറ്റു രണ്ടു യുവതികളും ഇതേ ആരോപണവുമായി രംഗത്തെത്തി. കേസെടുത്തെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.