തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച മുതൽ ആരംഭിക്കുന്ന ലോക്ക്ഡൗണിനായി സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പോലീസിന് അതൃപ്തി.
സർക്കാർ നൽകിയ ഇളവുകൾ കുറയ്ക്കണമെന്നും ഇളവുകൾ നൽകിയാൽ ലോക്ക്ഡൗൺ ഫലപ്രദമായി നടപ്പാക്കാൻ സാധിക്കില്ലെന്നുമാണ് പോലീസിന്റെ വിലയിരുത്തൽ.
ഇളവുകൾ അനുവദിച്ചാൽ നിരത്തിൽ സംഘർഷത്തിന് സാധ്യതയുണ്ടാകുമെന്നും പോലീസ് നിരീക്ഷിക്കുന്നു.
നിർമാണ മേഖലയിൽ തൊഴിലാളികൾ താമസിക്കുന്നുണ്ടെങ്കിൽ ജോലി തുടരാം.
യാത്ര അനുവദിക്കുന്നത് അപ്രായോഗികമാണെന്നും പോലീസ് വിലയിരുത്തുന്നു.