ആലപ്പുഴ: ആലപ്പുഴയിൽ കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലുള്ള രോഗിയെ ആശുപത്രിയിലേക്കു കൊണ്ടുപോയത് ഇരുചക്ര വാഹനത്തിൽ ഇരുത്തി.
പുന്നപ്രയിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ നിന്നുമാണ് രോഗിയെ ബൈക്കിൽ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
പിപിഇ കിറ്റ് ധരിച്ച രണ്ടുപേർക്ക് നടുവിലായാണ് ഇയാളെ ബൈക്കിൽ ഇരുത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിക്കുന്നുണ്ട്.
രോഗി കഴിഞ്ഞിരുന്ന ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ ഓക്സിജൻ സൗകര്യമില്ലെന്നും രോഗിക്ക് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് ആംബുലൻസ് ഇല്ലാത്തതിനാൽ ബൈക്കിൽ കൊണ്ടു പോകുകയായിരുന്നുവെന്നും ദൃക്സാക്ഷികൾ പറയുന്നു.
ഇവിടെ ഡോക്ടർമാരും ഇല്ലെന്നും ആരോപണമുണ്ട്.