ഖ​ന​ന മേ​ഖ​ല​യി​ലേ​ക്ക് കാ​യ​ൽ വെ​ള്ളം ഇരച്ചു കയറി, പോസ്റ്റുകൾ കടപുഴകി;  പ​രി​ഭ്രാ​ന്തരായി നാട്ടുകാർ; ചവറയിൽ സംഭവിച്ചതിങ്ങനെ…


ച​വ​റ: ഖ​ന​ന മേ​ഖ​ല​യി​ലേ​യ്ക്ക് കാ​യ​ൽ വെ​ള്ളം ക​യ​റി​യ​ത് പ​രി​ഭ്രാ​ന്തി​ക്കി​ട​യാ​യി. ഐ​ആ​ർഇ ക​മ്പ​നി​യു​ടെ ഖ​ന​ന മേ​ഖ​ല​യാ​യ ച​വ​റ കോ​വി​ൽ​ത്തോ​ട്ടം 132 -ൽ ​ബു​ധ​നാ​ഴ്ച ആ​യി​രു​ന്നു സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം.

ക​മ്പ​നി​യു​ടെ ആ​വ​ശ്യ​ത്തി​നാ​യി ഖ​ന​ന മേ​ഖ​ല​യി​ലു​ള്ള പ​ഞ്ചാ​യ​ത്ത് റോ​ഡു​ൾ​പ്പെ​ടെ​യു​ള്ള സ്ഥ​ലം ഖ​ന​നം ചെ​യ്തു. രാ​ത്രി​യാ​യ​തോ​ടെ സ​മീ​പ​ത്തെ കാ​യ​ലും ഖ​ന​ന പ്ര​ദേ​ശ​ത്തെ വെ​ള്ള​വും ഒ​ന്നി​ച്ച് വ​ലി​യ ഒ​ഴു​ക്കു​ണ്ടാ​കു​ക​യും വൈ​ദ്യു​ത തൂ​ണു​ൾ​പ്പെ​ടെ ക​ട​പു​ഴ​കി വീ​ണ് പ്ര​ദേ​ശം ഇ​രു​ട്ടി​ലാ​വു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന് വൈ​ദ്യു​ത വ​കു​പ്പി​ലെ ജീ​വ​ന​ക്കാ​ർ എ​ത്തി വൈ​ദ്യു​ത​ബ​ന്ധം വി​ച്ഛേ​ദി​ച്ച് അ​പ​ക​ട​ര​ഹി​ത​മാ​ക്കി. രാ​ത്രി ഒ​മ്പ​ത​ര​യോ​ടെ​യാ​ണ് സം​ഭ​വം പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്.

സം​ഭ​വം അ​റി​ഞ്ഞ് കോ​വി​ൽ​ത്തോ​ട്ടം ഇ​ട​വ​ക വി​കാ​രി ഫാ​.മി​ൽ​ട്ട​നും അ​ജ​പാ​ല​ന സ​മ​തി ഭാ​ര​വാ​ഹി​ക​ളും ഉ​ട​ൻ ത​ന്നെ സ്ഥ​ല​തെ​ത്തി ക​മ്പ​നി​യ​ധി​കൃ​ത​രെ വി​വ​രം അ​റി​യി​ച്ചു.​

സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് നാ​ട്ടു​കാ​രും സം​ഘ​ടി​ച്ചെ​ത്തി . സം​ഭ​വ​മ​റി​ഞ്ഞ് ക​മ്പ​നി അ​ധി​കൃ​ത​രു​മെ​ത്തി സ​മോ​യി​ചി​ത​മാ​യി മ​ണ്ണു​മാ​ന്തി യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് റോ​ഡ് ഉ​ണ്ടാ​യി​രു​ന്ന ഭാ​ഗ​ത്തെ കു​ഴി​യി​ൽ വേ​സ്റ്റ് മ​ണ്ണി​ട്ടു നി​ക​ത്തി.

ച​വ​റ ബ്ലോ​ക്കു പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് സ​ന്തോ​ഷ് തു​പ്പാ​ശേ​രി, വാ​ർ​ഡം​ഗം ആ​ൻ​സി എ​ന്നി​വ​ർ രാ​ത്രി ത​ന്നെ എ​ത്തി. ഇ​ട​വ​ക വി​കാ​രി​യും അ​ജ​പാ​ല​ന ഭാ​ര​വാ​ഹി​ക​ളും എ​ത്തി​ച്ചേ​ർ​ന്ന ജ​ന​പ്ര​തി​നി​ധി​ക​ളും ക​മ്പ​നി ഉ​ദ്യോ​ഗ​സ്ഥ​രാ​യ ഐ​ആ​ർ​ഇ യു​ണി​റ്റ് മേ​ധാ​വി ആ​ർ.​വി. വി​ശ്വ​നാ​ഥ്, ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ എ.​ജ​യ​പാ​ല​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ കു​ഴി​ക​ൾ മൂ​ടാ​മെ​ന്നു​ള്ള വ്യ​വ​സ്ഥ​യോ​ടെ പ്ര​തി​ഷേ​ധം അ​വ​സാ​നി​ച്ചു.​ക​മ്പ​നി തീ​ര​സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തീ​ക​രി​ക്കു​ക​യും ചെ​യ്തു .

Related posts

Leave a Comment