എടത്വാ: കാറില്‍ മയക്കുമരുന്ന് കടത്തിയ ആറംഗ സംഘത്തെ എടത്വാ പോലീസ് അതിസാഹസികമായി പിടികൂടി.
ആലപ്പുഴ പാതിരപ്പള്ളില് തകിടിവെളിയില്‍ അരുണ്‍രാജ് (25), കാസര്‍ഗോഡ് ചെമ്മനാട് ഫാത്തിമ മന്‍സില്‍ അബ്ദുസലാം (27), ആലപ്പുഴ സീവ്യു വാര്‍ഡില്‍ പുതുവല്‍ പുരയിടം ജിഷാദ് (29), എറണാകുളം കൊച്ചില്‍ കോര്‍പ്പറേഷനില്‍ കുരിശിങ്കല്‍ ബ്രയിനു ജെന്സണ് (23), എറണാകുളം നെട്ടൂര്‍ തച്ചുതറ നോബിള്‍ (29), എറണാകുളം മരട് എസ്എന്‍ ജംഗ്ഷനില്‍ കുന്നലക്കോട്ട് വീട്ടില്‍ റോണി (24) എന്നിവരെയാണ് പോലീസ് സാഹസികമായി പിടികൂടിയത്.
ഇവര്‍ സഞ്ചരിച്ച കാറില്‍ നിന്ന് മാരക ശേഷിയുള്ള 16 ഗ്രാം എംഡിഎംഎല്, മുക്കാല്‍ കിലോഗ്രാം കഞ്ചാവ് എന്നിവ പിടിച്ചെടുത്തു.ഇന്നലെ ഒരുമണിയോടെ എടത്വാ സെന്റ് അലോഷ്യസ് കോളേജിന് സമീപത്തു വെച്ചാണ് സംഭവം.
പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് തിരുവല്ല ഭാഗത്തുനിന്ന് കാറില്‍ എത്തിയ സംഘത്തെ തടയാന്‍ ശ്രമിച്ചെങ്കിലും നിര്‍ത്താതെ കടന്നുകളഞ്ഞു.
പോലീസ് പിന്തുടര്‍ന്നതിനൊപ്പം സ്റ്റേഷനില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കോളജിന് സമീപം മറ്റൊരു വാഹനം റോഡിന് കുറുകെ ഇട്ട് സംഘത്തെ പിടികൂടുകയായിരുന്നു. ഈ സംഘത്തിന് എവിടെനിന്ന് മയക്കു മരുന്നുകൾ ലഭിച്ചു,
ആർക്കാ ണ് കൈമാറാൻ പോയത്, ആരൊ ക്കെയാണ് ഇതിനു പിന്നിൽ തുടങ്ങിയ കാര്യങ്ങളൊക്കെ പോലീസ് ശേഖരിച്ചു വരികയാണ്.
ആറംഗ സംഘത്തെ സ്റ്റേഷനില്‍ എത്തിച്ച് മേല്‍നടപടി സ്വീകരിച്ചശേഷം കോടതിയില്‍ ഹാജരാക്കും.എടത്വാ എസ്എച്ച്ഒ പ്രതാപചന്ദ്രന്, എസ്ഐ ഷാംജി റ്റി., എ എസ്ഐ സജി, സിപിഒമാരായ ഗോപന്, വിഷ്ണു, ശ്യം, ശ്രീകുമാര്‍, പ്രതീപ് എന്നിവരാണ് സംഘത്തെ പിടികൂടിയത്.
?