ബി​ജു രാ​ധാ​കൃ​ഷ്ണ​ന് കോ​വി​ഡ്! സോളാർകേസ് വി​ധി​മാ​റ്റി; സ​രി​ത എ​സ്.​നാ​യ​ര്‍​ക്ക് ആ​റു​കൊ​ല്ലം ക​ഠി​ന​ത​ട​വും 40,000 രൂ​പ പി​ഴ​യും

കോ​ഴി​ക്കോ​ട്: സോ​ളാ​ര്‍ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ഴി​ക്കോ​ട് ര​ജി​സ്റ്റ​ര്‍ ചെ​യ്ത ബി​ജു രാ​ധാ​കൃ​ഷ്ണ​നെ​തി​രാ​യ കേ​സ് മൂ​ന്നാം ജു​ഡീ​ഷ​ല്‍ ഒ​ന്നാം ക്ലാ​സ് മ​ജി​സേ്ട്ര​റ്റ് കോ​ട​തി ഈ​മാ​സം 27-ലേ​ക്ക് മാ​റ്റി.

പ്ര​തി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണി​ത്.

കേ​സി​ല്‍ ര​ണ്ടാം പ്ര​തി സ​രി​ത എ​സ്.​നാ​യ​ര്‍​ക്ക് ആ​റു​കൊ​ല്ലം ക​ഠി​ന​ത​ട​വും 40,000 രൂ​പ പി​ഴ​യും ദി​വ​സ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് വി​ധി​ച്ച കോ​ട​തി ഒ​ന്നാം പ്ര​തി ബി​ജു രാ​ധാ​കൃ​ഷ്ണ​നും കു​റ്റ​ക്കാ​ര​നെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു.

എ​ന്നാ​ല്‍ അ​ന്ന് കോ​വി​ഡ് പ്രാ​ഥ​മി​ക സ​മ്പ​ര്‍​ക്ക​മു​ണ്ടെ​ന്ന രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്കി​യ​തി​നെ തു​ട​ര്‍​ന്ന് ബി​ജു​വി​നെ​തി​രാ​യ വി​ധി മാ​റ്റി​വ​യ്ക്കു​ക​യാ​യി​രു​ന്നു.

27ന് ​ബി​ജു ഹാ​ജ​രാ​വ​ണ​മെ​ന്ന് കോ​ട​തി നി​ര്‍​ദ്ദേ​ശി​ച്ചു. മൂ​ന്നു പ്ര​തി​ക​ളു​ള്ള കേ​സി​ല്‍ മൂ​ന്നാം പ്ര​തി ബി.​മ​ണി​മോ​നെ വെ​റു​തെ വി​ട്ടി​രു​ന്നു. ഓ​ണ്‍​ലൈ​നാ​യാ​ണ് കേ​സ് പ​രി​ഗ​ണി​ച്ച​ത്.

Related posts

Leave a Comment