സൂപ്പര്‍താരം (തെലുങ്ക്) പവന് കല്യാണിനെ ബഹുമാനിക്കാതെ പേര് വിളിച്ചു എന്ന് പറഞ്ഞ് മലയാളിയായ നടി അനുപമ പരമേശ്വരനു നേരേ സൈബര്‍ ആക്രമണം.
പ്രേമം എന്ന സിനിമയില്‍ മേരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു വെള്ളിത്തിരയില്‍ എത്തിയ നടിയാണ് അനുപമ.
പിന്നീടു തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങളില്‍ ഇതിനോടകം അനുപമ അഭിനയിച്ചു കഴിഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ തെലുങ്ക് സൂപ്പര്‍ താരം പവന് കല്യാണിന്റെ വക്കീല്‍ സാബ് എന്ന സിനിമയ്ക്ക് ആശംസയുമായി എത്തി വെട്ടിലായിരിക്കുകയാണ് അനുപമ.
ചിത്രം കണ്ട ശേഷം സോഷ്യല്‍ മീഡിയയിലൂടെ തന്റെ അഭിപ്രായം രേഖപ്പെടുത്തുകയായിരുന്നു അനുപമ.
കരുത്തുറ്റ കഥാപാത്രമെന്ന് പറഞ്ഞ് പവന് കല്യാണില്‍ തുടങ്ങി നിവേദ, അനന്യ, അഞ്ജലി, പ്രകാശ് രാജ് എന്നിവര്‍ക്കെല്ലാം അനുപമ അഭിനന്ദനം അറിയിക്കുകയും ചെയ്തു.
എന്നാല്‍ ട്വീറ്റില്‍ പ്രകാശ് രാജിനെ സര് എന്ന് അഭിസംബോധന ചെയ്തപ്പോള്‍, പവന് കല്യാണിനെ ബഹുമാനിക്കാതെ പേര് വിളിച്ചു എന്ന് പറഞ്ഞ് അനുപമയ്ക്ക് നേരേ നിരവധി കമന്റുകളും വിമര്‍ശനങ്ങളും ഉയര്‍ന്നു.
നടനും സാമൂഹിക പ്രവര്‍ത്തക രാഷ്ട്രീയ പ്രവര്‍ത്തകനുമായ പവന് കല്യാണ്‍ ബഹുമാനം അര്‍ഹിക്കുന്ന വ്യക്തിയാണെന്നും അദ്ദേഹത്തെയാണ് നടി അപമാനിച്ചിരിക്കുന്നത് എന്നുമുള്ള ആരോപണങ്ങള്‍ ഉയര്‍ന്നു.
ഉടന്‍ തന്നെ ക്ഷമ പറഞ്ഞ് അനുപമയുടെ അടുത്ത ട്വീറ്റെത്തി. പവന് കല്യാണ്‍ ഗാരുവിനോട് ഒരുപാട് ബഹുമാനവും സ്നേഹവും ഉണ്ട് എന്നും അനുപമ കുറിച്ചു.
ക്ഷമ പറഞ്ഞ് അനുപമ രംഗത്തു വന്നെങ്കിലും അനുപമയ്ക്കെതിരേ സമൂഹമാധ്യമങ്ങളിലൂടെ പവന് കല്യാണിന്റെ ആരാധകരുടെ പ്രതിഷേധം തുടരുകയാണ്.