തലയ്ക്ക് മീതേ ചൈ​ന ഉ​യ​ർ​ത്തി​വി​ട്ട ഭീ​ഷ​ണി ..! ആ ​റോ​ക്ക​റ്റ് എ​വി​ടെ വീ​ഴും..?  ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ ആശങ്കയിൽ



ബെ​യ്ജിം​ഗ്: ചൈ​ന​യു​ടെ ലോം​ഗ് മാ​ർ​ച്ച് 5 ബി ​റോ​ക്ക​റ്റി​ന്‍റെ അ​വ​ശി​ഷ്ടം ഭൂ​മി​യി​ലേ​ക്കു പ​തി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് ലോ​കം ആ​ശ​ങ്ക​യി​ൽ. ഇ​ന്നോ നാ​ളെ​യോ ഇ​തു ഭൂ​മി​യി​ൽ പ​തി​ച്ചേ​ക്കാ​മെ​ന്നാ​ണ് യു​എ​സ് പ്ര​തി​രോ​ധ വ​കു​പ്പി​ന്‍റെ അ​നു​മാ​നം.

ചൈ​നീ​സ് സ്പേ​സ് സ്റ്റേ​ഷ​ൻ ടി​യാ​ൻ​ഹെ​യു​ടെ മൊ​ഡ്യൂ​ൾ ഭ്ര​മ​ണ​പ​ഥ​ത്തി​ൽ എ​ത്തി​ച്ച ശേ​ഷം നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട ലോം​ഗ് മാ​ർ​ച്ച് 5ബി ​റോ​ക്ക​റ്റി​ന്‍റെ ഭാ​ഗ​ങ്ങ​ൾ മേ​യ് എ​ട്ടി​നു ഭൂ​മി​യു​ടെ അ​ന്ത​രീ​ക്ഷ​ത്തി​ൽ പ്ര​വേ​ശി​ക്കു​മെ​ന്നാ​ണ് വി​വ​രം.

ജ​ന​വാ​സ​മേ​ഖ​ല​ക​ൾ​ക്കു ഭീ​ഷ​ണി​യാ​കാ​തെ പ​സി​ഫി​ക്, അ​റ്റ്ലാ​ന്‍റി​ക് സ​മു​ദ്ര​ങ്ങ​ളി​ലെ​വി​ടെ​യെ​ങ്കി​ലും റോ​ക്ക​റ്റ് വീ​ഴു​മെ​ന്നാ​ണ് വി​ദ​ഗ്ധ​രു​ടെ ശു​ഭാ​പ്തി വി​ശ്വാ​സം. എ​ന്നാ​ൽ ഇ​തു ജ​ന​വാ​സ​മേ​ഖ​ല​യി​ൽ വീ​ഴാ​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് ഒ​രു വി​ഭാ​ഗം വാ​ദി​ക്കു​ന്നു​ണ്ട്.

സ്വ​ന്ത​മാ​യി ബ​ഹി​രാ​കാ​ശ നി​ല​യം നി​ർ​മ്മി​ക്കു​ന്ന​തി​ന്‍റെ ആ​ദ്യ പ​ടി​യാ​യാ​ണ് ചൈ​ന റോ​ക്ക​റ്റ് വി​ക്ഷേ​പി​ച്ച​ത്. എ​ന്നാ​ൽ വി​ക്ഷേ​പി​ച്ച് ഒ​രാ​ഴ്ച പോ​ലും തി​ക​യു​ന്ന​തി​ന് മു​ൻ​പാ​ണ് റോ​ക്ക​റ്റ് നി​ലം പ​തി​ക്കാ​നൊ​രു​ങ്ങു​ന്ന​ത്.

Related posts

Leave a Comment