കു​ടും​ബ​വ​ഴക്ക്! ​പ​തി​നേ​ഴു​കാ​ര​നെ പോ​ലീ​സ് മ​ർ​ദി​ച്ചതായി പരാതി; ക​ണ്ടു​നി​ന്ന പി​താ​വ് കു​ഴ​ഞ്ഞു​വീ​ണു; ഇ​യാ​ളെ ക​ണ്ട​ല സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച് പോ​ലീ​സ് ത​ടി​ത​പ്പി

കാ​ട്ടാ​ക്ക​ട : കു​ടും​ബ​വ​ഴ​ക്കി​നെ തു​ട​ർ​ന്ന് ചോ​ദ്യം ചെ​യ്യാ​ൻ വി​ളി​ച്ചു​വ​രു​ത്തി​യ പ​തി​നേ​ഴു​കാ​ര​നെ സ്റ്റേ​ഷ​നി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സു​കാ​ര​ൻ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു​വെ​ന്ന് പ​രാ​തി.

മ​ക​നെ മ​ർ​ദി​ക്കു​ന്ന​തു ക​ണ്ട് പി​താ​വ് സ്റ്റേ​ഷ​നി​ൽ കു​ഴ​ഞ്ഞു വീ​ണു. മാ​റ​ന​ല്ലൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് സം​ഭ​വം.

ബ​ന്ധു​വിനെ മർദിച്ചെന്ന പ​രാ​തി​യെ തു​ട​ർ​ന്ന് പോങ്ങുമ്മൂട് സ്വദേശിയായ അച്ഛനെയും മകനെയും മാ​റ​ന​ല്ലൂ​ർ എ​സ്‌​ഐ ഇ​ന്ന​ലെ സ്റ്റേ​ഷ​നി​ൽ വി​ളി​പ്പി​ച്ചു.

ഇ​ത​നു​സ​രി​ച്ച് ഇ​രു​വ​രും ഇന്നലെ രാ​വി​ലെ ​സ്റ്റേ​ഷ​നി​ലെ​ത്തി. ഈ ​സ​മ​യം സ്റ്റേ​ഷ​നി​ൽ മ​ഫ്ത്തി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന ഒ​രു പോ​ലീ​സു​കാ​ര​ൻ 17 വയസുകാരനായ മകനെ ഷ​ർ​ട്ടി​ന്റെ കോ​ള​റി​ൽ കു​ത്തി​പ്പി​ടി​ച്ച് സ്റ്റേ​ഷ​നി​ലെ ചു​വ​രി​ൽ ചേ​ർ​ത്ത് ഇ​ടി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് പിതാവ് പ​റ​യു​ന്നു.

പിതാവ് കു​ഴ​ഞ്ഞു​വീ​ണ​തോ​ടെ സം​ഗ​തി പു​ലി​വാ​ലാ​കു​മെ​ന്ന് ഭ​യ​ന്ന പോ​ലീ​സു​കാ​ർ ഇ​യാ​ളെ സ​മീ​പ​ത്തെ ക​ണ്ട​ല സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച് ത​ടി​ത​പ്പി.

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മകന്‍റെ പേ​രി​ൽ ജൂ​വ​ന​യി​ൽ ആ​ക്ട​നു​സ​രി​ച്ച് കേ​സെ​ടു​ക്കു​മെ​ന്ന് പോ​ലീ​സു​കാ​ർ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും ഇ​വ​ർ പ​റ​യു​ന്നു.

എ​ന്നാ​ൽ ബന്ധുവിനെ മ​ർ​ദി​ച്ച പ​രാ​തി​യി​ലാ​ണ് ഇവരെ താ​ൻ സ്റ്റേ​ഷ​നി​ലേ​ക്ക് വി​ളി​പ്പി​ച്ച​തെ​ന്നും താ​ക്കീ​ത് ന​ൽ​കി വി​ടു​ക​യാ​ണു​ണ്ടാ​യ​തെ​ന്നും മാ​റ​ന​ല്ലൂ​ർ എ​സ്‌​ഐ പ​റ​ഞ്ഞു.

മകനെ പോലീസ് മർദിച്ചുവെന്ന് കാട്ടി കാട്ടാക്കട ഡിവൈഎസ്പിക്ക് പിതാവ് പരാതി നൽകിയിട്ടുണ്ട്.

 

Related posts

Leave a Comment