ന്യൂഡൽഹി: കോവിഡ് വൈറസിനെതിരെ ഡിഫൻസ് റിസർച്ച് ആൻഡ് ഡവലപ്പ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) വികസിപ്പിച്ച മരുന്ന് ഫലപ്രദമെന്ന് കണ്ടെത്തൽ.
2 ഡി ഓക്സി ഡി ഗ്ലൂക്കോസ് എന്ന മരുന്ന് കോവിഡ് രോഗികളിൽ ഉപയോഗിക്കാൻ ഡ്രഗ്സ് കണ്ട്രോൾ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകി.
ഡിആർഡിഒയും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയർ മെഡിസിൻ ആൻഡ് അലൈഡ് സയൻസസും (ഐഎൻഎംഎസ്) ഹൈദരാബാദിലെ ഡോ റെഡ്ഡീസ് ലാബുമായി സഹകരിച്ച് വികസിപ്പിച്ച മരുന്നാണ് ഇത്.
കോവിഡ് ബാധിതർ ഓക്സിജനെ ആശ്രയിക്കുന്നത് കുറയ്ക്കാനും വളരെ വേഗത്തിൽ രോഗമുക്തി നേടാനും മരുന്ന് സഹായിക്കുമെന്നാണ് കണ്ടെത്തിയത്.
ഈ മരുന്ന് എളുപ്പത്തിൽ ഉത്പാദിപ്പിക്കാനും വളരെ അളവിൽ ലഭ്യമാക്കാനും കഴിയുമെന്ന് ഡിആർഡിഒ അറിയിച്ചു.
പൊടി രൂപത്തിലുള്ള ഈ മരുന്ന് വെള്ളത്തിൽ ലയിപ്പിച്ചാണ് കഴിക്കുന്നത്.
വൈറസ് ബാധിച്ച കോശങ്ങളിൽ അടിഞ്ഞ് കൂടി വൈറസിന്റെ വളർച്ചയെ മരുന്ന് തടയുന്നുവെന്ന് ഡിആർഡിഒ വ്യക്തമാക്കി.