മുതലമട: മോട്ടോർ കേടായതിനെ തുടർന്ന് രണ്ടു വർഷമായി കുടിവെള്ള വിതരണം തടസ്സപ്പെട്ട കള്ളിയന്‍പാറ ആദിവാസി കോളനിയിൽ നെ·ാറയിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച സി.എൻ.വിജയകൃഷ്ണന്റെ ഇടപെടലിൽ കുടിവെള്ളം ലഭ്യമായി.
തിരഞ്ഞെടുപ്പ് കാലത്ത് വോട്ടഭ്യർഥിച്ച് മുതലമട കള്ളിയന്‍പാറ ആദിവാസി ഉൗരിലെത്തിയ സ്ഥാനാർത്ഥി സി.എൻ.വിജയകൃഷ്ണനോട് ഉൗരുവാസികൾ ഉന്നയിച്ച ആവശ്യമായിരുന്നു കുടിവെള്ളം .
ഉൗരിൽ തുറന്ന കിണറുണ്ടെങ്കിലും വൃത്തിയില്ല, ടാങ്കറിൽ ലഭിക്കുന്ന വെള്ളം ശുദ്ധമല്ലെന്നുമായിരുന്നു അവരുടെ പരാതി.
ജയിച്ചാലും തോറ്റാലും ആവശ്യം നിറവേറ്റുമെന്ന് അന്ന് വിജയകൃഷ്ണൻ ഉറപ്പു നൽകി.
തിരഞ്ഞെടുപ്പ് കഴിഞ്ഞതിനു ശേഷം കുന്നംകുളം നഗരസഭ കൗണ്‍സിലർ ലെബീബ് ഹസ്സൻ തന്റെ പിതാവ് ആർ.വി.ഹസ്സൻ മോന്റെ പേരിൽ നൽകിയ സാന്പത്തിക സഹായത്തിൽ കിണർ വൃത്തിയാക്കി, പുതിയ മോട്ടോർ, പുതിയ മോട്ടോർപ്പുര എന്നിവ സ്ഥാപിച്ചു.കൂടാതെ പൈപ്പ് ലൈൻ ഇട്ട് ഓരോ വീട്ടിലേക്കും കുടിവെള്ളം ലഭ്യമാക്കി.ഇതോടെ 17 കുടുംബങ്ങളിലെ 80ഓളം പേർക്ക് ശുദ്ധമായ കുടിവെള്ളം എത്തി. ഉൗരുമൂപ്പൻ കെ.വേലായുധൻ ജലവിതരണോദ്ഘാടനം നിർവഹിച്ചു. ആർ. ഉഷ, ആറുമുഖൻ, സജേഷ് ചന്ദ്രൻ, സനൽ മീനിക്കോട്, സുഹൈൽ തുടങ്ങിയവർ സംബന്ധിച്ചു