അടിമാലി: 50 കിലോ ഗ്രാം ഉണക്കകഞ്ചാവുമായി അടിമാലി ചെമ്പകപ്പാറയ്ക് സമീപത്തുനിന്നും ഒരാളെ അടിമാലി നാര്‍ക്കോട്ട് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് പിടികൂടി. രണ്ടുപേര്‍ സ്ക്വാഡിനെ വെട്ടിച്ച് രക്ഷപ്പെട്ടു. ഉപ്പുതോട് പേഴത്താനിയില്‍ റെജി(37)യാണ് പിടിയിലായത്. വാത്തികുടി ചെമ്പാകപാറ ഇലമ്പിതോട്ടത്തില്‍ ഷാജി (45) , ചെമ്പാകപാറ സ്വദേശി വീരപ്പന് എന്നുവിളിക്കുന്ന സുനീഷ് (30) എന്നിവരാണ് രക്ഷപ്പെട്ടത്.ഇവര്‍ക്കായി തിരച്ചില്‍ വ്യാപകമാക്കി. ഇന്നലെ രാത്രി് എട്ടോടെ എന്‍ഫോഴ്സ്മെന്റ് സംഘം വാഹന പരിശോധന നടത്തുന്നതിനിടെയാണ് പ്രതികളെ കണ്ടെത്തുന്നത്.
കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച കാറും പിടിച്ചെടുത്തു. വാഹനപരിശോധനയ്ക്കിടെ നിര്‍ത്താതെ പോയ വാഹനം പിന്തുടര്ന്ന് നാര്‍ക്കാട്ടിക് സംഘം അതിസാഹസികമായാണ് പ്രതിയെ പിടികൂടിയത്. കനത്ത ഇരുട്ടായിരുന്നതിനാല്‍ മറ്റ് രണ്ടുപേര്‍ നാര്‍ക്കോട്ടിക് സംഘത്തെ വെട്ടിച്ച് ഓടി രക്ഷപ്പെട്ടു. പെരിഞ്ചാം കുട്ടി പുഴയരികില്‍ കുഴിച്ചിട്ടിരുന്ന കഞ്ചാവ് വില്‍പ്പന നടത്തുന്നതിനായി കൊണ്ടു വരവെയാണ് പിടിയിലായത്. ആന്ധ്രപ്രദേശ്, ഒറീസ, തമിഴ്നാട് എന്നിവടങ്ങളില്‍ നിന്ന് കഞ്ചാവെത്തിച്ച് വില്‍പ്പനനടത്തുന്ന സംഘത്തിലെ പ്രധാനിയാണ് പിടികൂടാനുള്ള പ്രധാന പ്രതി ഷാജി. കഴിഞ്ഞ മാസം 11കിലോ ഹാഷിഷ് ഓയിലുമായി അടിമാലിയില്‍ നിന്നും പിടിയിലായസംഘത്തിന്റെ കൂട്ടാളികളാണ്് ഇപ്പോള്‍ പിടിയിലായിരിക്കുന്നത്.
അടിമാലി നര്‍ക്കോട്ടിക് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ ആര് ബാവു, പ്രിവന്റീവ് ഓഫീസര്‍മാരായ കെ.ഡി സജിമോന്‍, കെ.എം അഷ്റഫ്, സി.സി സാഗര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എ.സി നെബു, ബിജു മാത്യു, നെല്‍സണ്‍ മാത്യു എന്നിവര#ങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.