തിരുവനന്തപുരം: രണ്ടാം കോവിഡ് തരംഗത്തിൽ ഈ മാസം ഇതുവരെ കേരളത്തിൽ മരിച്ചത് 506 പേർ. മാർച്ച് 15-ന് തുടങ്ങിയ രണ്ടാം തരംഗത്തിൽ കേരളത്തിലാകെ 1,497 പേർ കോവിഡിന് കീഴങ്ങിയെന്നാണ് ഔദ്യോഗിക വിവരം.
ഒന്നാം തരംഗം മുതൽ ഇതുവരെ സംസ്ഥാനത്ത് 5,814 പേരാണ് മരിച്ചത്. ഇതിൽ 4,369 പേരും 60 വയസ്സിലേറെ പ്രായമുള്ളവരാണ്. 1221 പേർ 41-നും 59-നുമിടയിലുള്ളവർ.
18-നും 40-നുമിടയിലുള്ള 211 പേരും 17-ന് താഴെയുള്ള 13 കുട്ടികളും മരണത്തിന് കീഴങ്ങി. ഒന്നാം തരംഗത്തെ അപേക്ഷിച്ച് നാൽപതിനും അമ്പതിനുമിടയിലുള്ളവരിലെ മരണം വർദ്ധിച്ചു.
കേരളത്തിലെ കോവിഡ് മരണനിരക്ക് മറ്റ് സംസ്ഥാനങ്ങളിലേതിനേക്കാൾ കുറവാണ്, 0.31 ശതമാനം. എങ്കിലും രോഗം കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നതിന് ആനുപാതികമായി പ്രായഭേദമന്യേ മരണവും കൂടുന്നു.
45 കഴിഞ്ഞവരുടെ വാക്സിനേഷൻ വാക്സിൻ ക്ഷാമം കാരണം പൂർത്തിയാക്കാനാകത്തതും തിരിച്ചടിയായി.