തിരുവനന്തപുരം: കേരളം കന്പനികളിൽ നിന്ന് വില കൊടുത്തു വാങ്ങുന്ന വാക്സീൻ എത്തിത്തുടങ്ങി. ഒരു കോടി ഡോസ് വാക്സീൻ ആണ് കമ്പനികളിൽ നിന്ന് വില കൊടുത്ത് വാങ്ങാൻ സർക്കാർ തീരുമാനിച്ചത്.
ഇതിൽ ആദ്യ ബാച്ച് ആയ മൂന്നരലക്ഷം ഡോസ് വാക്സീനാണ് ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ എറണാകുളത്തെത്തിയത്. എറണാകുളത്തു നിന്ന് ഇത് മറ്റു ജില്ലകളിലേക്ക് വിതരണം ചെയ്യും.
75 ലക്ഷം ലക്ഷം കൊവിഷീൽഡും 25 ലക്ഷം കൊവാക്സീൻ ഡോസുമാണ് കേരളം വിലകൊടുത്ത് വാങ്ങുന്നത്.അതേസമയം സംസ്ഥാനത്ത് കൊവിഡ് പരിശോധന കിറ്റുകള്‍ക്ക് ക്ഷാമം നേരിട്ടതോടെ മിക്ക ജില്ലകളിലും പരിശോധനകളുടെ എണ്ണം കുറഞ്ഞു.
കൊവിഡ് രണ്ടാം തരംഗത്തിൽ കൂടുതൽ പേർ പരിശോധനയ്ക്കായി എത്തിയതോടെയാണ് പരിശോധനാ കിറ്റുകൾക്ക് ക്ഷാമം നേരിട്ടത്.