അന്ധനായ വയോധികനെ റോഡ് മുറിച്ച് കടക്കാൻ സഹായിച്ച ഇന്ത്യക്കാരനെ അഭിനന്ദിച്ച് സിംഗപ്പൂർ.
തമിഴ് നാട്ടിലെ ശിവഗംഗ സ്വദേശിയായ ഗുണശേഖരന് മണികണ്ഠന് എന്ന ഇരുപത്തിയാറുകാരനെയാണ് അധികൃതർ ആദരിച്ചത്.
സിംഗപ്പൂരില്‍ ലാന്‍ഡ് സര്‍വേ അസിസ്റ്റന്റായി ജോലി ചെയ്ത് വരികയായിരുന്നു ഗുണശേഖരൻ.
ഏപ്രില്‍ 18ന് ഒരു റസിഡന്‍ഷ്യല്‍ എസ്റ്റേറ്റിന് സമീപത്ത് വച്ചാണ് അന്ധനായ വയോധികൻ റോഡ് മുറിച്ചുകടക്കുന്നതിനായി കാത്തുനില്‍ക്കുന്നത് കണ്ടത്.
ഏറെ നേരമായി വയോധികൻ അവിടെ കാത്തുനിൽക്കുകയായിരുന്നു. ഒടുവിൽ ഗുണശേഖരന് അദ്ദേഹത്തെ കൈ പിടിച്ച് റോഡ് കടത്തുകയായിരുന്നു.
വയോധികൻ ഡോക്റെ കാണാൻ പോയതായിരുന്നു. വയോധികനെ ക്ലിനിക്കിൽ എത്തിച്ച ശേഷമാണ് ഗുണശേഖരൻ മടങ്ങിയത്.
സമീപത്തുണ്ടായിരുന്ന ആരോ മൊബൈല്‍ ഫോണില്‍ ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. എന്നാലിക്കാര്യം ഗുണശേഖരന് അറിഞ്ഞിരുന്നില്ല.
പിന്നീട് വൈറലായ വീഡിയോ സുഹൃത്തുക്കളാണ് ഗുണശേഖരന് അയച്ചുകൊടുത്തത്.
‘വീഡിയോ കണ്ട ശേഷം നാട്ടില്‍ നിന്ന് അമ്മ വിളിച്ചി പറഞ്ഞു ഞാന്‍ മകനായതില്‍ അമ്മ ഒരുപാട് അഭിമാനിക്കുന്നുവെന്ന് പറഞ്ഞു.
അതാണ് എനിക്കേറ്റവും സന്തോഷമായത്- ഗുണശേഖരൻ പറയുന്നു.