വാഷിംഗ്ടൺ ഡിസി: ഇന്ത്യയിൽ നിന്ന് യുഎസിലെത്തിയ യാത്രക്കാരന്റെ ബാഗിൽ നിന്നും ചാണകവറളി പിടികൂടി.
വാഷിങ്ടണ്‍ ഡള്ളസ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ബാഗിൽ നിന്നും ചാണകം കണ്ടെത്തിയത്.
കസ്റ്റംസ് ഉദ്യോഗസ്ഥർ ചാണകവറളികൾ പിടികൂടി നശിപ്പിച്ചു. ഏപ്രിൽ നാലിന് എയർ ഇന്ത്യ വിമാനത്തിൽ എത്തിയ യാത്രക്കാരന്റെ ബാഗേജിൽ നിന്നാണ് രണ്ട് ചാണകവറളി കണ്ടെടുത്തത്.
രൂക്ഷമായ ഗന്ധവും വന്നതോടെ യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ അധികൃതർ പരിശോധന നടത്തി. അപ്പോഴാണ് ബാഗിനുള്ളിൽ ചാണകമാണെന്ന് തിരിച്ചറിയുന്നത്.
കുളമ്പുരോഗമുണ്ടാകാനുള്ള സാധ്യതയുള്ളതിനാല്‍ അമേരിക്കയിലേക്ക് ചാണകം കൊണ്ടുവരുന്നതിന് വിലക്കുണ്ട്.
കന്നുകാലികളില്‍ സാധാരണമായി കാണുന്ന കുളമ്പ് രോഗം ചാണകത്തിലൂടെ പകരുമെന്നതിനാലാണ് ചാണകം കൊണ്ടുവരുന്നതിന് നിരോധനം ഏർപ്പെടുത്തിയത്.
ഇത് മറികടന്നാണ് യാത്രക്കാരൻ ചാണകവറളിയുമായി ഇന്ത്യക്കാരൻ വാഷിംഗ്ടണിൽ വിമാനമിറങ്ങിയത്.
ലോകത്തിന്റെ ചിലഭാഗങ്ങളിൽ ചാണകം വളമായും ചർമസംരക്ഷണത്തിനും അടക്കം ഉപയോഗിക്കുന്നുണ്ട്.
എന്നാൽ, ഈ ഗുണങ്ങളെല്ലാം ഉണ്ടെങ്കിലും കുളമ്പ് രോഗം പ്രതിരോധിക്കാനായി ചാണകം കൊണ്ടുവരുന്നതിന് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണെന്ന് യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ ആക്ടിംഗ് ഡയറക്ടർ കെയ്ത് ഫ്ളെമിംഗ് പറഞ്ഞു.