ന്യൂഡൽഹി: കോവിഡ് കേസുകളും മരണങ്ങളും കൂടുന്പോഴും ഹിമാചൽ പ്രദേശിൽ കഴിഞ്ഞ വാരാന്ത്യത്തിലെ മൂന്നു ദിവസം 1,200 വിവാഹങ്ങൾ നടത്തി.
പത്തു ദിവസത്തെ ലോക്ഡൗണ്‍ ഹിമാചലിൽ തുടരുന്നതിനിടെയാണു കല്യാണ മാമാങ്കങ്ങൾ അരങ്ങേറിയത്.
കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് ഇതിൽ 26 വിവാഹങ്ങളുടെ സംഘാടകരിൽ നിന്ന് സംസ്ഥാന സർക്കാർ ഒരു ലക്ഷം രൂപ പിഴ ഈടാക്കി.
കഴിഞ്ഞ വെള്ളി, ശനി, ഞായർ ദിവസങ്ങളിലായി നടന്ന 1,200 വിവാഹ ചടങ്ങുകളിൽ 54 എണ്ണം അനുമതി പോലും തേടാതെയാണെന്നു ഹിമാചൽ പോലീസ് അറിയിച്ചു.
1,117 വിവാഹങ്ങൾക്കു സർക്കാർ അനുമതി നൽകിയതിനെതിരേയും വ്യാപക വിമർശനം ഉയർന്നിട്ടുണ്ട്.
സ്വന്തം ജീവനും അടുത്ത കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ജീവനും അപായപ്പെടുത്തി വിവാഹങ്ങൾ നടത്തുന്നതിൽ എല്ലാ മാതാപിതാക്കളും പിന്തിരിയണമെന്നു സർക്കാർ അഭ്യർഥിച്ചു.