എ​എ​സ്ഐ​യെ ഫോ​ണി​ലൂ​ടെ ശ​കാ​രി​ച്ചു; വ​നി​താ മ​ജി​സ്ട്രേ​റ്റി​ന് സ്ഥാ​ന ച​ല​നം


തി​രു​വ​ന​ന്ത​പു​രം: കാ​ണാ​താ​യ ആ​ളെ ക​ണ്ടെ​ത്തി​യ​തി​നു​ശേ​ഷം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കാ​ൻ ഫോ​ണി​ൽ വി​ളി​ച്ച് മു​ൻ​കൂ​ർ അ​നു​മ​തി തേ​ടി​യ എ​എ​സ്ഐ​യെ ശ​കാ​രി​ച്ച വ​നി​താ മ​ജി​സ്ട്രേ​റ്റി​ന് സ്ഥാ​ന ച​ല​നം.

നെ​യ്യാ​റ്റി​ൻ​ക​ര ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ്ക്ലാ​സ്-​വ​ണ്‍ കോ​ട​തി മ​ജി​സ്ട്രേ​റ്റ് തി​യാ​ര റോ​സ് മേ​രി​യെ​യാ​ണ് നെ​യ്യാ​റ്റി​ൻ​ക​ര മു​ൻ​സി​ഫ് കോ​ട​തി​യി​ലേ​ക്ക് സ്ഥ​ലം മാ​റ്റി​യ​ത്.

അ​ഡീ​ഷ​ണ​ൽ മു​ൻ​സി​ഫ് കോ​ട​തി മ​ജി​സ്ട്രേ​റ്റ് ബി. ​ശാ​ലി​നി​യെ നെ​യ്യാ​റ്റി​ൻ​ക​ര ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ്ക്ലാ​സ്-​വ​ണ്‍ കോ​ട​തി മ​ജി​സ്ട്രേ​റ്റാ​യി പ​ക​രം നി​യ​മി​ക്കു​ക​യും ചെ​യ്തു.

ഇ​തു​സം​ബ​ന്ധി​ച്ച ര​ജി​സ്ട്ര​റു​ടെ ഉ​ത്ത​ര​വും ഇ​ന്ന​ലെ പു​റ​ത്തി​റ​ങ്ങി. ഈ ​വ​നി​താ മ​ജി​സ്ട്രേ​റ്റ് ആ​ദ്യം ജോ​ലി ചെ​യ്തി​രു​ന്ന​ത് കാ​ട്ടാ​ക്ക​ട മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​യി​ലാ​യി​രു​ന്നു.

അ​ക്കാ​ല​ത്തും ഈ ​മ​ജി​സ്ട്രേ​റ്റി​നെ​തി​രേ നി​ര​വ​ധി പ​രാ​തി​ക​ൾ ചീ​ഫ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ലേ​ക്ക് വ​ന്നി​രു​ന്നു. അ​ന്ന് വ​നി​താ മ​ജി​സ്ട്രേ​റ്റി​നെ കാ​ട്ടാ​ക്ക​ട മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ നി​ന്നും സ്ഥ​ലം മാ​റ്റി നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ നി​യ​മി​ക്കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment