ലക്നോ: രണ്ടാം ആഞ്ഞടിക്കുന്പോൾ ഉത്തർപ്രദേശിലെ ഗ്രാമങ്ങളിലെ സ്ഥിതി അതിദയനീയം. കാൺപുരിലെ ഭദ്രാസിൽ ഏപ്രിൽ മാസത്തിൽ കോവിഡ് ബാധിച്ച് മരിച്ച് ഇരുപതിൽ അധികം പേരാണ്.
എന്നാൽ ഇവ കോവിഡ് മരണങ്ങളുടെ പട്ടികയിൽ പെട്ടിട്ടില്ല. പരിശോധനാ സംവിധാനങ്ങൾ ഇല്ലാത്തതാണ് കോവിഡ് സ്ഥിരീകരിക്കാൻ കഴിയാതെ പോകുന്നത്.
എന്നാൽ രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നതിനാൽ ഇവ കോവിഡ് മരങ്ങൾ തന്നെയെന്ന് ഒരു പ്രാദേശിക പത്രപ്രവർത്തകൻ പറയുന്നു.
ആശുപത്രികൾ വളരെ കുറവായതും പരിശോധനാ സംവാധാനങ്ങളുടെ അപര്യാപ്തതയും മൂലം ജനങ്ങൾ ജീവൻരക്ഷിക്കാൻ മതപരമായ ആചാരങ്ങളിലേക്ക് തിരിയാൻ തുടങ്ങിയിരിക്കുകയാണ്.
ഇറ്റാവ ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമാണ്. ഗ്രാമങ്ങളിലാണ് രോഗം പടർന്ന് പിടിക്കുന്നത്. വലിയ ആശുപത്രികളിലേക്ക് ഇവർ എത്തുന്പോഴേക്കും രോഗികളുടെ അവസ്ഥ ഗുരുതരമായിരിക്കും.
ജില്ലയിലെ ഏറ്റവും വലിയ സർക്കാർ ആശുപത്രിയായ ബി ആർ അംബേദ്കർ ആശുപത്രിയിൽ 100 കിടക്കകളുള്ള കോവിഡ് വാർഡിലെ ശുചിമുറി പൂട്ടിയിരിക്കുകയാണ്.
കോവിഡ് വാർഡിൽ ജോലിചെയ്യില്ലെന്ന് ശുചീകരണ തൊഴിലാളികൾ അറിയിച്ചതോടെയാണ് ശുചിമുറി പൂട്ടിയത്.
അതിനാൽ രോഗികളും കൂട്ടിരിപ്പുകാരും പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കുന്നത് ആശുപത്രിയുടെ പുറത്ത് തുറന്ന സ്ഥലങ്ങളിലാണെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
കൈകളും പാത്രങ്ങളും കഴുകുന്നതിന് ആശുപത്രിയുടെ വെളിയിൽ ടാപ്പുണ്ട്. ഇതിനു സമീപമാണ് മലമൂത്ര വിസർജനം നടത്തുന്നതെന്ന് ഒരു രോഗിയുടെ ഭാര്യ പറയുന്നു. തങ്ങൾ മറ്റ് എവിടെ പോകുമെന്ന് ഇവർ ചോദിക്കുന്നു.
വാർഡുകളിൽ മാലിന്യം കുന്നുകൂടിക്കിടക്കുന്നു. സാമൂഹിക അകലംപാലിക്കൽ സ്വപ്നങ്ങളിൽ മാത്രമാണ്. ആളുകൾ വാർഡുകളുടെ പ്രവേശന കവാടത്തിൽ പോലും കിടക്കുന്നു.
ആർക്കുവേണമെങ്കിലും വാർഡുകളിലൂടെ കയറിയിറങ്ങി നടക്കാൻ കഴിയും. ഒരു സുരക്ഷയുമില്ല. രോഗികളെ പരിചരിക്കാൻ അവരുടെ കുടുംബാംഗങ്ങൾ മാത്രമാണുള്ളതെന്നും ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
രണ്ടു മണിക്കൂറോളം ആശുപത്രിയിൽ ചെലവഴിച്ചിട്ടും ഡോക്ടർമാരേയോ നഴ്സുമാരേയോ കാണാൻ സാധിച്ചില്ലെന്നും ഇന്ത്യാ ടുഡേ റിപ്പോർട്ടർ പറയുന്നു. സഹായിക്കാൻ ആരുമില്ല.
ഓക്സിജൻ സിലിണ്ടറുകൾ സ്വയം തുറക്കണം, എങ്ങനെയാണെന്ന് തങ്ങൾക്ക് അറിയില്ലെന്നും ഒരു രോഗിയുടെ കൂട്ടിരിപ്പുകാരൻ .
ആശുപത്രിയിൽ രക്തസമ്മർദം അളക്കാനുള്ള ഉപകരണം പോലുമില്ലെന്ന് അമ്മയുമായി ആശുപത്രിയിൽ എത്തിയ യുവതി പറഞ്ഞു.
തന്റെ അമ്മ ബിപി രോഗിയാണ്. പരിശോധിക്കാൻ സംവിധാനമൊന്നുമില്ല. അതിനാൽ എന്ത് മരുന്ന് നൽകുമെന്നുപോലും തീരുമാനിക്കപ്പെട്ടിട്ടില്ല- അവർ പറയുന്നു.
ആശുപത്രികൾ അസൗകര്യങ്ങൾ വീർപ്പുമുട്ടുന്പോഴും 114 വെന്റിലേറ്ററുകൾ ഫിറോസാബാദ് മെഡിക്കൽ കോളജിൽ ഒരു വർഷത്തിലേറെയായി പൊടിപിടിച്ച് കിടക്കുകയാണ്.
പിഎം കെയേഴ്സ് ഫണ്ടിൽ നിന്ന് വാങ്ങി സർക്കാർ ആശുപത്രിയിൽ നൽകിയെങ്കിലും അവയൊന്നും ഇതുവരെ ഉപയോഗിച്ചിട്ടില്ല.
ഉത്തർപ്രദേശിന്റെ ഗ്രാമങ്ങളിൽ ആരോഗ്യ സംവിധാനം തകരാറിലായതോടെ ജനങ്ങൾ വൈറസിൽ നിന്ന് രക്ഷ നേടാനായി മതപരമായ ആചാരങ്ങളിലേക്ക് തിരിയുകയാണ്.
മഹാരാജ്ഗഞ്ച് ജില്ലയിലെ ഉൾപ്രദേശത്തെ സ്ത്രീകളും പുരുഷൻമാരും കോവിഡിനെ തുരത്തുവാൻ മതചടങ്ങളുകളെയാണ് ആശ്രയിക്കുന്നത്. ഒൻപത് ദിവസത്തെ പ്രാർഥനകളാണ് സംഘടിപ്പിച്ചിരിക്കുന്നത്.
വെള്ളവും പൂക്കളുംനിറച്ച കുടങ്ങളുമായി വയലിലെ ഒഴിഞ്ഞപ്രദേശേക്ക് പോയി രാവിലെയും വൈകുന്നേരവും ഇവർ ദുർഗാദേവിയോട് പ്രാർഥിക്കുന്നു.
ഈ പ്രാർഥനകളിലൊന്നും തന്നെ ആരും സാമൂഹിക അകലം പാലിക്കുന്നതായി കാണുന്നില്ല. മാസ്കും ധരിക്കാതെയാണ് ഇവർ മതചടങ്ങുകൾ നിർവഹിക്കുന്നത്.
ഈ പ്രാർഥനകൾ നടത്തിയാൽ കോവിഡ് അപ്രത്യക്ഷമാകുമെന്ന് ഗ്രാമവാസികൾ വിശ്വസിക്കുന്നു.