കൊച്ചി: ഓസ്ട്രേലിയൻ വിദ്യാഭ്യാസ മേഖലയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ആന്‍ഡ് മാനേജ്മെന്റ് (ഐഎച്ച്എം) ഇന്ത്യയില്‍ നിന്നുള്ള 1,000 നഴ്സിംഗ് വിദ്യാര്‍ഥികള്‍ക്കും, നഴ്സുമാര്‍ക്കും 10 കോടി രൂപയുടെ സ്കോളര്‍ഷിപ്പുകള്‍ നല്‍കും.
കോവിഡ് മഹാമാരി കാലത്തെ സേവനത്തിനും, പ്രതിബദ്ധതയ്ക്കുമുള്ള അംഗീകാരമായാണ് ഇത്.
തങ്ങള്‍ക്ക് സൗകര്യപ്രദമായി തെരഞ്ഞെടുക്കാന്‍ അവസരമുള്ള ഗേറ്റ് വേ ടു ഗ്ലോബല്‍ നഴ്സിംഗ് എന്ന പദ്ധതിയില്‍ ചേരുന്നവര്‍ക്കാണ് സ്കോളര്‍ഷിപ്പുകള്‍ അനുവദിക്കുകയെന്ന് ഐഎച്ച്എം സ്ഥാപകനും, മാനേജിംഗ് ഡയറക്ടറുമായ ബിജോ പറഞ്ഞു.
സ്കോളര്‍ഷിപ്പുകളുടെ മാനദണ്ഡങ്ങളും വിശദാംശങ്ങളും ഈ മാസം അവസാനത്തോടെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതി അനുസരിച്ച് കോഴ്സില്‍ ചേരുന്ന ഒരു നഴ്സിംഗ് വിദ്യാര്‍ഥിക്ക് 2,000 ഓസ്ട്രേലിയന്‍ ഡോളര്‍ സ്കോളര്‍ഷിപ്പായി ലഭിക്കും.
ഗേറ്റ് വേ ടു ഗ്ലോബല്‍ നഴ്സിംഗ് പ്രോഗ്രാമിന്റെ ഭാഗമാകുന്നവര്‍ക്ക് അമേരിക്ക, കാനഡ, യുകെ, അയര്‍ലൻഡ്, യൂറോപ്പ്, ഓസ്ട്രേലിയ, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങളിൽ കോവിഡ് മഹാമാരിക്കു ശേഷം സാധാരണ നില കൈവരിക്കുമ്പോള്‍ തൊഴിലവസരങ്ങള്‍ ലഭ്യമാവും.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.ihm.edu.au എന്ന വെബ്സൈറ്റിലോ [email protected] എന്ന മെയില്‍ ഐഡിയിലോ ബന്ധപ്പെടണം.