അങ്ങനെ ഒരു നഴ്സസ് ദിനം കൂടി കടന്നു പോയി. ഭൂമിയിലെ മാലാഖമാരെ ഓര്‍ക്കാന്‍ ഒരു ദിനം. നഴ്സുമാര്‍ ഈ ലോകത്തിന് എത്രത്തോളം അത്യവശ്യമുള്ളവരാണെന്ന് വ്യക്തമാകുന്ന നാളുകളിലൂടെയാണ് ലോക ജനത ഇപ്പോള്‍ കടന്നു പോകുന്നത്.
ഈ അവസരത്തില്‍ ഒരു നഴ്സ് അനുഭവിക്കുന്ന കഷ്ടപ്പാടുകളെപ്പറ്റി തുറന്നു പറയുകയാണ് നഴ്സിന്റെ ഭര്‍ത്താവായ അരുണ്‍ ഗോപാലകൃഷ്ണന്.
അരുണിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ…
+2 കഴിഞ്ഞ് അവള് നഴ്സിംഗിന് പോണു എന്ന് പറഞ്ഞപ്പോ മനസ്സില്‍ കുറെ മോഹങ്ങള്‍ കൂട്ടി വെച്ചു ഈ പാവം ഞാന്‍.. കാനഡയിലെ തണുപ്പില്‍ snow manനെ ഉണ്ടാക്കണം..
വെക്കേഷന് നാട്ടില്‍ വരുമ്പോ കാനഡ കഥകള്‍ തള്ളി മറിക്കണം (തള്ളിനു ഇപ്പോഴും കുറവില്ല) അവസാനം ദേ ഇവള് നൊസ്റ്റു ന്റെ കഥയും പറഞ്ഞ് മടി പിടിച്ചു വീട്ടില്‍ ഇരുപ്പായി..
കുറെ കഴിഞ്ഞപ്പോ ബോര് അടിച്ച് അടിച്ച് ലാസ്റ്റ് എറണാകുളത്തു പ്രൈവറ്റ് ഹോസ്പിറ്റലില്‍ ജോയിന്‍ ചെയ്തു അപ്പോള്‍ എല്ലാരും ചോദിച്ചു വട്ടാണോ നാട്ടില്‍ ഈ കുറഞ്ഞ സാലറിയില്‍ വര്‍ക്ക് ചെയ്യാന്‍ നല്ല കട്ടിപ്പണി ആണ്..
ചീത്തവിളി കേള്‍ക്കണം.. അങ്ങനെ കുറെ കേട്ടു. എങ്കിലും വെറുതെ ഇരിക്കണ്ട എന്നും പറഞ്ഞു പോയതാണ്.
എന്നും ഡ്യൂട്ടി കഴിഞ്ഞു വരുമ്പോള്‍ പറയാന്‍ കുറെ കഥകള്‍ കാണും ഇവള്‍ക്ക്. മിക്കതും മനസ് മടുപ്പിക്കുന്നതാവും. വയ്യാണ്ട് വന്ന കുഞ്ഞി കുട്ടികള്‍.. കുഞ്ഞിക്കുട്ടി ഉള്ള അമ്മമാര്‍..
ഒരു നിമിഷത്തെ തീരുമാനത്തില്‍ ആത്മഹത്യക്ക് ശ്രെമിച്ചിട്ട് വീണ്ടും ജീവിക്കാന്‍ കൊതിക്കുന്നവരുടെ കഥകള്‍.. ഇന്‍ചാര്‍ജ് ന്റെ തെറി വിളി.. അങ്ങനെ അങ്ങനെ..
ചില ദിവസം വന്നിട്ട് പറയും നാളെ ഞാന്‍ 24 hours resignation കൊടുക്കാന്‍ പോവാ എനിക്ക് വയ്യ എന്നൊക്കെ അപ്പോഴെല്ലാം ഞാന്‍ പറയും… നീ ചെയുന്നത് വെറും ഒരു ജോലി അല്ല..
ICU യില്‍ നിന്ന് നീ ഒരു ചിരിയോടെ ഇറങ്ങി വെളിയില്‍ വരുമ്പോള്‍ ആ ചിരി വെളിയില്‍ കാത്തു നില്ക്കുന്ന എത്ര പേര്‍ക്കാണ് പ്രതീക്ഷ കൊടുക്കുന്നത്…
tracheostomy ചെയ്തു കിടക്കുന്ന ഒരു ആള്‍ക്ക് നീ പഞ്ഞി കൊണ്ട് ചുണ്ട് നനച്ചു കൊടുക്കുമ്പോള്‍ കിട്ടുന്ന പുണ്യം… ലിവര്‍ മാറ്റാന്‍ വന്നു കിടക്കുമ്പോള്‍ പേടിക്കണ്ട എല്ലാം ശരിയാവും എന്ന് നീ പറയുമ്പോ അവര്‍ക്ക് കിട്ടുന്ന ധൈര്യം…
അതൊക്കെ ആണ് നിങ്ങള്‍ക്ക് കിട്ടുന്ന ശമ്പളം എന്ന്… സത്യം ആണ് എന്റെ ഭാര്യ ഉള്‍പ്പെടുന്ന മാലാഖമാര്‍ ചെയുന്നത് വെറും ജോലി അല്ല അത് ഒരു പുണ്യപ്രവൃത്തി കൂടെ ആണ്.. ലോകത്തില്‍ ഉള്ള എല്ലാ മാലാഖമാര്‍ക്കും Happy Nurses Day