മലയാള സിനിമയിലെ വൈകിയെത്തിയ താരമാണ് ഷീലു ഏബ്രഹാം. വീപ്പിങ്ങ് ബോയ് എന്ന മലയാള ചിത്രത്തിലൂടെ ചലചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചത്.
2013 മുതല്‍ ആണ് താരം അഭിനയ മേഖലയില്‍ സജീവമായത്. പിന്നീട് ആടുപുലിയാട്ടം, പുതിയ നിയമം, കനല്‍, ഷീ ടാക്‌സി, മംഗ്ലീഷ്, വീപ്പിംഗ് ബോയ്, പട്ടാഭിരാമന്‍, സോളോ, മരട് 357 തുടങ്ങി നിരവധി സിനിമകളില്‍ താരം അഭിനയിച്ചു.
മലയാള സിനിമയിലെ അറിയപ്പെടുന്ന സിനിമാ നിര്‍മാതാവ് എബ്രഹാം മാത്യുവാണ് താരത്തിന്റെ ജീവിത പങ്കാളി.
വീപ്പിംഗ് ബോയ്, ഷീ ടാക്‌സി, കനല്‍,പുള്ളുവന്‍ മത്തായി,പുതിയ നിയമം, പുത്തന്‍ പണം, സോളോ, ശുഭരാത്രി, പട്ടാഭിരാമന്‍ തുടങ്ങി വിജയകരമായ ചിത്രങ്ങളുടെയെല്ലാം നിര്‍മാതാവ് എന്ന നിലയില്‍ എബ്രഹാം മാത്യു പ്രേക്ഷകര്‍ക്ക് സുപരിചിതനാണ്.
ഭര്‍ത്താവ് നിര്‍മാതാവായതിനാലാണ് ഷീലുവിന് സിനിമയില്‍ അവസരങ്ങള്‍ ലഭിക്കുന്നതെന്ന ആക്ഷേപം പണ്ടേ പലരും ഉന്നയിച്ചിട്ടുണ്ട്. ഇപ്പോള്‍ അതിനു മറുപടിയുമായി താരം നേരിട്ട് രംഗത്തെത്തിയിരിക്കുകയാണ്.
ഭര്‍ത്താവ് ഫിലിം പ്രൊഡ്യൂസര്‍ ആയതു കൊണ്ട് താന്‍ ഒരു കലാകാരി അല്ലാതാകുന്നില്ല എന്നാണ് താരത്തിന്റെ മറുപടി. പണമുള്ളവര്‍ക്ക് സിനിമയില്‍ കയറി പറ്റാം എന്ന ഊഹവും ശരിയല്ല എന്നും താരം പറഞ്ഞു. അങ്ങിനെ പറയുന്നവര്‍ ഒരുപാടാണ്.
തന്റെ ഭര്‍ത്താവ് ഒരു സിനിമ നിര്‍മാതാവ് ആയതു കൊണ്ട് തന്നെ വളരെ സൂക്ഷ്മതയോടെയാണ് ഓരോ കഥാപാത്രങ്ങളെയും തന്നെ ഏല്‍പ്പിച്ചത് എന്നും തനിക്ക് യോജിച്ചതാണ് എന്ന് തോന്നുന്ന കഥാപാത്രങ്ങള്‍ മാത്രമാണ് ഞാന്‍ ഇതുവരെയും ചെയ്തിട്ടുള്ളൂ എന്നുമാണ് ഷീലു പറഞ്ഞത്.