റംസാന് ആശംസകള്‍ നേര്‍ന്ന വീഡിയോയ്ക്ക് വർഗീയ പരാമർശം നടത്തിയ വ്യക്തിക്ക് കുറിക്കുകൊള്ളുന്ന മറുപടിയുമായി നടി അനു സിത്താര.
‘പരിവർത്തനം എങ്ങോട്ട് ?’ എന്നായിരുന്നു ചോദ്യം. ‘മനുഷ്യനിലേക്ക്’ എന്നായിരുന്നു അനു നൽകിയ മറുപടി.
ഇതിനോടകം നിരവധി പേരാണ് നടിക്ക് സപ്പോർട്ടുമായി രംഗത്തെത്തിയത്. ‘മനുഷ്യനാവുക, അതിർത്തികൾക്കപ്പുറം സ്നേഹിക്കാനും, ഒപ്പം ചേർന്നു നിൽക്കുവാനും നമ്മൾ പ്രാപ്തരാവുക. അനു സിതാരയുടെ മറുപടിയിൽ എല്ലാമുണ്ട്‘, എന്നാണ് ഒരു ആരാധകന്റെ കമന്റ്.
ശരീരഭാരം കുറച്ച് സ്ലിം ബ്യൂട്ടിയായി താരം അടുത്തിടെ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയിരുന്നു.
ഹാപ്പി വെഡ്ഡിങ്, രാമന്റെ ഏദന്‍ത്തോട്ടം തുടങ്ങിയ സിനിമകളിലൂടെയാണ് അനു സിത്താര ശ്രദ്ധേയയായത്.