ന്യൂഡൽഹി: രാജ്യത്ത് കോവിഡിന്റെ പ്രതിദിന കണക്കിൽ രോഗികളേക്കാൾ രോഗമുക്തരുടെ എണ്ണം കൂടുതൽ. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,43,144 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
ഇതോടെ ആകെ രോഗികളുടെ എണ്ണം 2,40,46,809 ആയി. അതേസമയം, 3,44,776 പേർ രോഗമുക്തരായി.
4,000 പേർ മരണമടഞ്ഞതോടെ രാജ്യത്തെ ആകെ മരണസംഖ്യ 2,62,317 ആയി ഉയർന്നതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഇതുവരെ 2,00,79,599 പേർ രോഗമുക്തരായി. നിലവിൽ 37,04,893 പേർ ചികിത്സയിൽ തുടരുന്നുണ്ട്. ഇതുവരെ 17,92,98,584 പേർ വാക്സിൻ സ്വീകരിച്ചു.
മഹാരാഷ്ട്ര, കർണാടക, തമിഴ്നാട്, കേരളം, ഉത്തർപ്രദേശ്, ഡൽഹി എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.