നിത്യോപയോഗ സാധനങ്ങളിൽ പ്രധാനപ്പെട്ടതാണ് ടൂത്ത് ബ്രഷ്. ഏതു തരത്തിലുള്ള ബ്രഷാണ് ഉപയോഗിക്കേണ്ടതെന്ന് പലർക്കും അറിയില്ല. നിറവും രൂപവും പരസ്യവുമാണ് ബ്രഷ് തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡമായി പലരും എടുക്കുന്നത്. അതിനപ്പുറം ചില കാര്യങ്ങൾക്കു പരിഗണന നൽകണം.
* സോഫ്റ്റ് ബ്രിസിൽസുള്ളതാണ് മോണയ്ക്കുംപല്ലുകൾക്കും നല്ലത്
* ബ്രഷിന്റെ തലഭാഗം വായ്ക്കുള്ളിലെ അവസാനത്തെ പല്ലിൽ വരെ എത്തുന്ന തരത്തിൽ ഉള്ളത്
ആയിരിക്കണം.
* പരമാവധി മൂന്നുമാസത്തിൽ കൂടുതൽ ഒരു ബ്രഷ്ഉപയോഗിക്കാതിരിക്കുക. കുട്ടികൾക്ക് ഏതെങ്കിലും
തരത്തിൽ പാരിതോഷികമായി ബ്രഷ് നൽകുന്നത് ബ്രഷിംഗ് ശീലം വളർത്താൻ സഹായകം.
* കൂടുതൽ ടൂത്ത് പേസ്റ്റ് ബ്രഷിൽ തേച്ച് പല്ലു തേക്കുന്പോൾ പെട്ടെന്ന് വായ്ക്കുള്ളിൽ പത നിറയുന്നതിനാൽ കൂടുതൽ പ്രാവശ്യം തുപ്പേണ്ടതായി വരുന്നു. ഇത് ബ്രഷിംഗ് സമയം കുറയ്ക്കുവാൻ കാരണമാകും. ആവശ്യത്തിന് വളരെ കുറച്ചുമാത്രം പേസ്റ്റ് ഉപയോഗിക്കുക.
* ബ്രഷ് ചെയ്യുന്നതിനു മുൻപോ ബ്രഷിൽ പേസ്റ്റ് എടുക്കുന്നിനു മുൻപോ അമിതമായി ബ്രഷ് നനയ്ക്കാതിരിക്കുക. ഇങ്ങനെ ചെയ്താൽ ഇത് ബ്രിസിൽസിന്റെ കാര്യക്ഷമത കുറയ്ക്കുകയും പ്ലാക്കിനെ നീക്കം ചെയ്യുന്നതിന് തടസമാകുകയും ചെയ്യും.