കൊച്ചി: കോവിഡ് വ്യാപനം പിടിച്ചു നിര്‍ത്താന്‍ കഴിയാതെ ജില്ല. ഇന്നലെ 5,026 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തൊട്ട് മുന്‍പുള്ള ദിവസം നാലായിരത്തിനു മുകളിലായിരുന്നു രോഗികള്‍.
ലോക്ക്ഡൗണിന്റെ ഫലം കണ്ടു തുടങ്ങാന്‍ ഒരാഴ്ച്ചയെങ്കിലും കഴിയുമെന്നതിനാല്‍ വരും ദിവസങ്ങളിലും രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടാകില്ലെന്ന സൂചനകളാണ് ആരോഗ്യ വിഭാഗം നല്‍കുന്നത്.
ജില്ലയില്‍ ഇതുവരെ 2,64,012 പേര്‍ക്കാണ് കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. 1,89,157 പേര്‍ക്ക് രോഗം ഭേദമായപ്പോള്‍ 69,226 പേര് കോവിഡ് ചികിത്സയിലുണ്ട്. മരണം 561 ആയി എന്നതാണ് ആശങ്കയുണ്ടാക്കുന്ന മറ്റൊരു കാര്യം.
കഴിഞ്ഞ ബുധനാഴ്ച്ച ഒറ്റ ദിവസം മാത്രം 17 പേരുടെ മരണമാണ് കോവിഡ് മരണമായി സ്ഥിരീകരിച്ചത്. ഒരാഴ്ച്ചയ്ക്കിടെ 51 മരണങ്ങളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 12 പേരൊഴികെ 5,014 പേര്‍ക്കും രോഗം ഉണ്ടായത് സമ്പര്‍ക്കത്തിലൂടെയാണ്. ഇതില്‍ 72 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.
14 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഒരു പോലീസ് ഉദ്യോഗസ്ഥനും സിഐഎസ്എഫിലെ ആറു പേര്‍ക്കും ഒരു നാവികസേന ഉദ്യോഗസ്ഥനും 41 അതിഥി തൊഴിലാളികള്‍ക്കും രോഗം ഉണ്ടായി.
കൂടാതെ പള്ളുരുത്തി-177, തൃക്കാക്കര-174, തൃപ്പൂണിത്തുറ-161, വെങ്ങോല-127, കോട്ടുവള്ളി-107, പായിപ്ര-102, ചൂര്‍ണിക്കര, മരട്-93, ചേരാനല്ലൂര്‍-87, കളമശേരി-86, ഫോര്‍ട്ട്കൊച്ചി-84, നെല്ലിക്കുഴി-81, കുമ്പളങ്ങി-78, പള്ളിപ്പുറം-76, എടത്തല-73, കാലടി-70, പെരുമ്പാവൂര്‍-68, വേങ്ങൂര്‍-66, കലൂര്‍, കൂത്താട്ടുകുളം, രായമംഗലം, വടവുകോട് -65, ആയവന-64, ആലുവ-61 പേര്‍ക്കും രോഗം ഉണ്ടായി.
3468 പേര്‍ക്ക് ഇന്നലെ രോമുക്തി ഉണ്ടായി. 68731 പേരാണ് നിലവില്‍ കോവിഡ് ചികിത്സയിലുള്ളത്. 6710 പേരെ പുതുതായി നിരീക്ഷണത്തിലാക്കി. 15624 പേരെ നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കി. 117461 പേരാണ് ആകെ നിരീക്ഷണത്തിലുള്ളത്.