കുഞ്ഞുങ്ങളോടുള്ള ഈ ക്രൂരതയെ എങ്ങനെ വിശേഷിപ്പിക്കും. എട്ടു കുഞ്ഞുങ്ങളെ കൊല്ലുകയും ഒമ്പതു കുഞ്ഞുങ്ങളെ കൊല്ലാന്‍ ശ്രമിക്കുകയും ചെയ്ത ക്രൂരതയെ കണ്ണില്‍ ചോരയില്ലാത്ത ക്രൂരത എന്നൊന്നും വിശേഷിപ്പിച്ചാലും കുറഞ്ഞു പോയെന്നെ തോന്നു.
കൗണ്ടര്‍ ഓഫ് ചെസ്റ്റര്‍ ഹോസ്പിറ്റലിലെ നഴ്സ് ലൂസി ലെറ്റ്ബി (31)യാണ് ഈ ക്രൂരത ചെയ്ത്. നഴ്സിനെ കോടതിയില്‍ ഹാജരാക്കി.
ഒരു വര്‍ഷം എട്ട് കുഞ്ഞുങ്ങള്‍
ആശുപത്രി യൂണിറ്റില്‍ ഒരു വര്‍ഷം നീണ്ടുനിന്ന കൊലപാതക പരമ്പരയില്‍ എട്ട് കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ കേസിലാണ് എച്ച്എംപി പീറ്റര്ബറോയില്നിന്നു വീഡിയോലിങ്ക് വഴിയാണ് ലൂസി ലെറ്റ്ബി മാഞ്ചസ്റ്റര്‍ ക്രൗണ്‍ കോടതിയില്‍ ഹാജരായത്.
ഇരുണ്ട ഷര്‍ട്ടും നീല ജീന്‍സും ധരിച്ചു തോളൊപ്പമുള്ള ഇരുണ്ട മുടിയുമുള്ള 31കാരി തന്റെ പേരു സ്ഥിരീകരിക്കാന്‍ മാത്രമാണ് സംസാരിച്ചത്.
കൗണ്ടര്‍ ഓഫ് ചെസ്റ്റര്‍ ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്നതിനിടെ ലെറ്റ്ബി അഞ്ച് ആണ് കുഞ്ഞുങ്ങളെയും മൂന്നു പെണ്‍കുഞ്ഞുങ്ങളെയും കൊലപ്പെടുത്തിയതായാണ് ആരോപണം.
അഞ്ച് ആണ് കുഞ്ഞുങ്ങളെയും അഞ്ച് പെണ്‍കുഞ്ഞുങ്ങളെയും കൊലപ്പെടുത്താന്‍ ശ്രമിച്ചതായും ഇവര്‍ക്കെതിരെ ആരോപണമുണ്ട്.
മുന്‍പും അറസ്റ്റ്
2017ലാണ് ആശുപത്രി ആരംഭിച്ചത്. ഇവിടെനിന്നു പോലീസ് അന്വേഷണത്തിന്റെ ഭാഗമായി 2018ലും 2019ലും ലെറ്റ്ബിയെ അറസ്റ്റ് ചെയ്തിരുന്നു.
2015 മാര്‍ച്ചിനും 2016 ജൂലൈയ്ക്കുമിടയില്‍ ഉയര്‍ന്ന മരണസംഖ്യയെക്കുറിച്ച് ആശുപത്രി ആശങ്ക ഉന്നയിച്ചതിനെത്തുടര്‍ന്നാണ്
പോലീസ് അന്വേഷണം ആരംഭിച്ചത്.
ഈ മരണം ശരാശരി മരണത്തേക്കാള്‍ 10 ശതമാനം കൂടുതലാണ്. ആന്തരിക അന്വേഷണത്തില്‍ ഹൃദയവും ശ്വാസകോശ സംബന്ധമായ തകരാറും മൂലം ശിശുക്കള്‍ അകാലത്തില്‍ മരിച്ചുവെന്നു ഡോക്ടര്‍മാര്‍ കണ്ടെത്തി.
അടുത്ത വര്‍ഷത്തെ വിചാരണയ്ക്കു മുന്നോടിയായുള്ള അഡ്മിനിസ്ട്രേറ്റീവ്, കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എന്നിവയാണ് തിങ്കളാഴ്ചത്തെ 25 മിനിറ്റ് നീണ്ട ഹിയറിംഗില്‍ നടന്നത്.
അടുത്ത ഹിയറിംഗ് മേയ് 17ന് നടത്തുമെന്നു ജസ്റ്റീസ് ഡോവ് പറഞ്ഞു. പ്രതി കസ്റ്റഡിയില്‍ തുടരുകയാണ്.