മലപ്പുറം: പെരിന്തൽമണ്ണയിൽ കോവിഡ് രോഗിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. പുലാമന്തോൾ സ്വദേശി പ്രശാന്ത് ആണ് അറസ്റ്റിലായത്. ആംബുലൻസ് അറ്റൻഡറാണ് ഇയാൾ.
വണ്ടൂർ സ്വദേശിനിയാണ് പീഡനശ്രമത്തിന് ഇരയായത്. ഏപ്രിൽ 27 ന് പുലർച്ചെ സ്കാനിംഗിന് കൊണ്ടുപോകുന്പോഴായിരുന്നു പീഡിപ്പിക്കാൻ ശ്രമിച്ചത്.
അവശനിയിലായിരിക്കുന്പോഴാണ് ഉപദ്രവിക്കാൻ ശ്രമിച്ചതെന്ന് യുവതി പറയുന്നു. ഇവർ പെരുന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.