കൊച്ചി: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ എസ്എന്‍ഡിപി യോഗത്തിന്റെ വാര്‍ഷിക പൊതുയോഗവും തെരഞ്ഞെടുപ്പും മാറ്റിവയ്ക്കണമെന്ന് ഹൈക്കോടതി ഉത്തരവ്.
ഇക്കാര്യത്തില്‍ ചീഫ് സെക്രട്ടറി ഈ മാസം 18നകം ഉത്തരവിറക്കണമെന്നും ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന് നിര്‍ദേശം നല്കി.
സംസ്ഥാനത്ത് ദിനംപ്രതി കാല്ലക്ഷത്തിലേറെയാളുകള് കോവിഡ് ബാധിതരാകുന്ന സാഹചര്യത്തില്‍ വാര്‍ഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നടത്തുന്നത് അനുചിതമാണെന്ന നിലപാടാണ് സിംഗിള്‍ ബെഞ്ച് സ്വീകരിച്ചത്.
ഹര്‍ജി പരിഗണിച്ചപ്പോള്‍ തെരഞ്ഞെടുപ്പും വാര്‍ഷിക പൊതുയോഗവും കോവിഡ് സാഹചര്യത്തില്‍ മാറ്റിവയ്ക്കുന്നതിനെ എതിര്‍ക്കുന്നില്ലെന്ന് എസ്എന്‍ഡിപി യോഗം അഭിഭാഷകനായ അഡ്വ. രാജന് ബാബു വ്യക്തമാക്കിയിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് സിംഗിള്‍ ബെഞ്ച് ഉത്തരവ്.
ഈമാസം 22ന് ചേര്‍ത്തല എസ്എന്‍ കോളജില്‍ നടത്താനിരുന്ന വാര്‍ഷിക പൊതുയോഗവും തെരഞ്ഞെടുപ്പും മാറ്റണമെന്നാവശ്യപ്പെട്ട് കൊല്ലം വവ്വാക്കാട് സ്വദേശി ആര്. വിനോദ് കുമാര്‍ ഉള്‍പ്പെടെ നാലുപേര്‍ നല്കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചത്.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് 22ന് വാര്‍ഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നടത്താന്‍ സര്‍ക്കാര്‍ നേരത്തെ അനുമതി നല്‍കിയിരുന്നു.