കോൽക്കത്ത: പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ഇളയ സഹോദരൻ അസിം ബാനർജി കോവിഡ് ബാധിച്ച് മരിച്ചു.
കഴിഞ്ഞ ഒരു മാസത്തോളമായി കോവിഡ് ചികിത്സയിലായിരുന്നു. കോൽക്കത്തയിലെ ആശുപത്രിയിൽവച്ചായിരുന്നു അന്ത്യം.
അതേസമയം, പശ്ചിമബംഗാളിൽ വെള്ളിയാഴ്ച 20,846 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
ഇതോടെ സംസ്ഥാനത്ത് ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 10,94,802 ആയി ഉയർന്നു. 136 മരണവും വെള്ളിയാഴ്ച സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു.