കോഴിക്കോട്: കോവിഡ് മഹാമാരി ഭീതി പരത്തുന്നതിനിടെ ജില്ലയില്‍ ഡങ്കിപ്പനിയും പടരുന്നു. ഈ മാസം ജില്ലയില്‍ ഡെങ്കിയെന്നു സംശയിക്കുന്ന 37 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
ഇതില്‍ 13 എണ്ണം മണിയൂര്‍ മേഖലയിലാണ്. രണ്ട് പേര്‍ക്ക് എലിപ്പനിയും രണ്ട് പേര്‍ക്ക് ഷിഗെല്ലയും സ്ഥിരീകരിച്ചു. ഷിഗല്ല സംശയിക്കുന്ന രണ്ട് കേസുകളുണ്ട്.
ഒരാള്‍ക്ക് മഞ്ഞപ്പിത്തവും സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം കുറ്റ്യാടിയില്‍ ഒരു ഡെങ്കി മരണം സ്ഥിരീകരിച്ചിരുന്നു. കോര്‍പ്പറേഷനില്‍ ഫെബ്രുവരിയില്‍ മഞ്ഞപ്പിത്തം ബാധിച്ച് രണ്ട് ഹെപ്പറ്റൈറ്റിസ് ബി മരണവും ജനുവരിയില്‍ കൊടുവള്ളിയില്‍ ഒരു മരണവും ഫെബ്രുവരി, ഏപ്രില്‍ മാസങ്ങളില്‍ കുരുവട്ടൂരിലും കീഴരിയൂറും ഓരോ എലിപ്പനി മരണവും സ്ഥിരീകരിച്ചു.
മാര്‍ച്ച് മാസത്തില്‍ മേലടിയില്‍ ഒരു ഷിഗല്ല മരണവും സ്ഥിരീകരിച്ചിട്ടുണ്ട്.