മലയാളികളുടെ എറ്റവും പ്രിയപ്പെട്ട അവതാരകയാണ് രഞ്ജിനി ഹരിദാസ്. ഏഷ്യാനെറ്റിലെ സാഹസികന്റെ ലോകം എന്ന പരിപാടിയിലൂടെ മിനിസ്ക്രീനില്‍ എത്തി പിന്നീട് സൂപ്പര്‍ റിയാലിറ്റിഷോ ആയി ഐഡിയ സ്റ്റാര്‍ സിംഗറിന്റെ അവതാരകയായി മാറുകയായിരുന്നു താരം.
പിന്നീട് മലയാള അവതാരക ലോകം രഞ്ജിനി അടക്കിഭരിക്കുന്ന കാഴ്ചയാണ് കണ്ടത്. അവതരണ ശൈലിയിലെ വ്യത്യസ്ഥതയാണ് രഞ്ജിനിയുടെ മുഖമുദ്ര.
പതിവു രീതികള്‍ക്കപ്പുറമുള്ള രഞ്ജിനിയുടെ അവതരണത്തെ പലരും വിമര്‍ശന വിധേയമാക്കിയെങ്കിലും ഒട്ടുമിക്കവര്‍ക്കും ഇത് ഇഷ്ടമായിരുന്നുവെന്നതാണ് സത്യം.
മലയാളത്തേക്കാള്‍ കൂടുതല്‍ ഇംഗ്ലീഷ് സംസാരിച്ച്, അതിഥികളെ കെട്ടിപ്പിടിച്ച് സ്വാഗതം ചെയ്യുന്ന രഞ്ജിനി അന്ന് മലയാളികള്‍ക്ക് ഒരു അത്ഭുമായിരുന്നു.
നീണ്ട ഏഴ് വര്‍ഷക്കാലം ഒരേ പരിപാടിയുടെ അവതാരകയായി രഞ്ജിനി തുടര്‍ന്നതും അവരുടെ അവതരണ രീതിയും ശൈലിയും മലയാളികള്‍ ഏറ്റെടുത്തത് കൊണ്ടായിരുന്നു. മിമിക്രിക്കാരും രഞ്ജിനിയെ അനുകരിക്കാന്‍ മത്സരിച്ചു.
പിന്നീട് സിനിമയിലും ഒരു കൈ നോക്കിയ താരം അവിടെയും ശോഭിച്ചു. എന്നാല്‍ പ്രശസ്തിയ്ക്കൊപ്പം ഗോസിപ്പ് കോളങ്ങളിലും താരം നിറഞ്ഞു നിന്നിരുന്നു.
കഴിഞ്ഞ കുറേ നാളായി രഞ്ജിനിയെ കാണാനില്ലെന്നും താരം ഫീല്‍ഡ് ഔട്ട് ആയി എന്നുമായിരുന്നു പുതിയ ഗോസിപ്പ്. എന്നാല്‍ ആ വിവരങ്ങള്‍ എല്ലാം തെറ്റാണെന്ന് വ്യക്തമാക്കുകയാണ് താരം.
ഒരു മാഗസിന് അനുവദിച്ച അഭിമുഖത്തിലാണ് രഞ്ജിനിയുടെ തുറന്നു പറച്ചില്. താന്‍ ഏഴു വര്‍ഷം തുടര്‍ച്ചയായി ഏഷ്യാനെറ്റില്‍ വര്‍ക്ക് ചെയ്തുവെന്നും അതിനു ശേഷം ആ ചാനല്‍ വിട്ടതോടെ പലരും കരുതുന്നത് താന്‍ ഫീല്‍ഡ് ഔട്ടായെന്നാണെന്നും താരം പറയുന്നു.
എന്നാല്‍ താന്‍ മറ്റു ചാനലുകളില്‍ പരിപാടികള്‍ അവതരിപ്പിക്കുന്നുണ്ടെന്നും കോര്‍പ്പറേറ്റ് ഷോകളും ബിസിനസ് ഷോകളും അവതരിപ്പിക്കുന്നുണ്ടെന്നും രഞ്ജിനി പറയുന്നു.
ഫിനാന്‍ഷ്യലി നോക്കുകയാണങ്കില്‍ തന്റെ വരുമാനത്തിന് യാതൊരു ഇടിവും സംഭവിച്ചിട്ടില്ലെന്നും ഇപ്പോഴും കേരളത്തില്‍ കൂടുതല്‍ പ്രതിഫലം കിട്ടുന്ന ആങ്കര്‍മാരില്‍ ഒരാളാണ് താനെന്നും രഞ്ജിനി പറയുന്നു.
സോഷ്യല്‍ മീഡിയയിലെ വിമര്‍ശനങ്ങള്‍ താന്‍ കാര്യമാക്കാറില്ലെന്നും കഴിഞ്ഞ 20 വര്‍ഷമായി തന്നെ പതിവായി വിളിക്കുന്ന ക്ലയന്റ്സ് ഉണ്ടെന്നും പറയുന്ന രഞ്ജിനി നല്ല എജ്യുക്കേഷന്‍ ക്വാളിഫിക്കേഷനുള്ളത് കൊണ്ട് ലോകത്തെവിടെ വേണമെങ്കിലും പോയി നല്ല സാലറിയുള്ള ജോലി നേടാന്‍ തനിക്ക് കഴിയുമെന്നും താരം പറഞ്ഞു.
”പക്ഷെ, ഈ ജോലി ഒരിക്കലും എനിക്ക് മടുത്തിട്ടില്ല. മാസത്തില്‍ അഞ്ചോ എട്ടോ ദിവസം മാത്രം ജോലി ചെയ്താല്‍ മതി. ബാക്കിയുള്ള ദിവസങ്ങളില്‍ എനിക്ക് ഇഷ്ടമുള്ളതൊക്കെ ചെയ്യാം. ട്രാവലിംഗ് ചെയ്യാം കുടുംബവുമൊത്ത് ഇരിക്കാം. എന്റെ ഡോഗ്സിനെ നോക്കാം. ആങ്കറിംഗ് ചെയ്താണ് എനിക്ക് ഇന്നുള്ളതെല്ലാം ഉണ്ടായത്”. രഞ്ജിനി പറയുന്നു.
തന്റെ എല്ലാവിധ സൗഭാഗ്യങ്ങളും ഈ ആങ്കറിംഗില്‍ നിന്നാണെന്ന് താരം പറയുന്നു. കിട്ടുന്ന തുക മുഴുവന്‍ ധൂര്ത്തടിക്കാറില്ലെന്നും എന്നാല്‍ ബിസിനസില്‍ നിക്ഷേപിക്കാറില്ലെന്നും താരം പറയുന്നു.
പൊതുവെ മടിച്ചിയായത് കൊണ്ട് ബിസിനസിലേക്കൊന്നും കടക്കാനുള്ള എഫര്‍ട്ട് എടുക്കാന്‍ വയ്യെന്നും ജീവിത്തതില്‍ താന്‍ ഹാപ്പിയാണെന്നും രഞ്ജിനി ഹരിദാസ് പറയുന്നു.