ന്യൂഡൽഹി: യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി.വി. ശ്രീനിവാസിന് ക്ലീന്‍ ചിറ്റ് നല്കി ഡല്‍ഹി പോലീസ്. കോവിഡ് ദുരിതാശ്വാസത്തിനായി നടത്തുന്ന പ്രവർത്തനങ്ങൾക്കുള്ള പണത്തിന്റെ സ്രോതസിനെക്കുറിച്ചാണ് യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷൻ ശ്രീനിവാസിനെ ചോദ്യംചെയ്തത്.
ചോദ്യചെയ്യലിന്റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് ഡൽഹി ഹൈക്കോടതിയിൽ നൽകിയ ഇടക്കാല റിപ്പോർട്ടിൽ ആണ് ശ്രീനിവാസിന് ക്ലീൻ ചിറ്റ് നൽകിയത്. പണം ഈടാക്കാതെയാണ് ശ്രീനിവാസ് ആളുകൾക്ക് മരുന്നും ഓക്സിജനും നൽകിയതെന്ന് റിപ്പോർട്ടിൽ പറയുന്നു.
ശ്രീനിവാസിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉൾപ്പടെയുള്ള പ്രമുഖർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
അതേസമയം, ബിജെപി എംപി ഗൗതം ഗംഭീറിനും പോലീസ് ക്ലീൻ ചിറ്റ് നൽകി റിപ്പോർട്ട് സമർപ്പിച്ചു. മരുന്ന് പൂഴ്ത്തിവയ്ക്കുന്നു എന്നാണ് ഗംഭീറിനെതിരെ ഉയർന്ന ആരോപണം.