കൊച്ചി: കേരളത്തിലേക്കുള്ള ആദ്യ ഓക്സിജന്‍ എക്സ്പ്രസ് ട്രെയിന്‍ കൊച്ചിയിലെത്തി. ഇന്നലെ പുലര്‍ച്ചെ മൂന്നരയോടെ118 ടണ്‍ ഓക്സിജനുമായി വല്ലാര്‍പാടം ടെര്‍മിനലിലാണു ട്രെയിന്‍ എത്തിയത്.
ഒഡീഷയിലെ കലിംഗനഗര്‍ ടാറ്റാ സ്റ്റീല്‍ പ്ലാന്റില്‍നിന്നു ഡൽഹിയിലേക്ക് അനുവദിച്ച ഓക്സിജനാണിത്. ഡൽഹിയില്‍ ഓക്സിജന്റെ ആവശ്യം കുറഞ്ഞതിനാല്‍ കേന്ദ്രസർക്കാർ കേരളത്തിലേക്ക് അനുവദിക്കുകയായിരുന്നു.
വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത പ്രത്യേക കണ്ടെയ്നര്‍ ടാങ്കറുകളിലാണ് ഓക്സിജന്‍ നിറച്ചു കൊണ്ടുവന്നത്.
വല്ലാര്‍പാടത്തു ഫയര്‍ഫോഴ്സിന്റെ മേല്‍നോട്ടത്തില്‍ ടാങ്കര്‍ ലോറികളില്‍ ഓക്സിജന്‍ നിറയ്ക്കുന്ന ജോലികള്‍ നടക്കുകയാണ്. ടാങ്കര്‍ ലോറികളില്‍ നിറച്ച ശേഷം ആവശ്യമുള്ള ജില്ലകളിലേക്കു വിതരണം ചെയ്യും.