പലസ്തീന്‍ കൊടി കെട്ടിയ തുറന്ന കാറില്‍ ലണ്ടനില്‍ വന്‍ പ്രതിഷേധം ! യഹൂദന്മാരുടെ അമ്മമാരെയും പെങ്ങന്മാരെയും ബലാല്‍സംഗം ചെയ്യണമെന്ന് ആഹ്വാനം; സംഭവം ഹീനവും ലജ്ജാകരവുമെന്ന് ബോറിസ് ജോണ്‍സന്‍…

വംശീയവെറിയുടെ ഉത്തമഉദാഹരണമായി മാറിയ ഒരു യഹൂദ വിരുദ്ധ പ്രതിഷേധത്തിനെതിരേ ബ്രിട്ടനില്‍ വന്‍ ജനരോഷം.

തുറന്ന കാറില്‍ പലസ്തീന്‍ കൊടി കെട്ടി യഹൂദരുടെ അമ്മമാരെയും പെങ്ങന്മാരെയും ബലാല്‍സംഗം ചെയ്യണമെന്നാവശ്യപ്പെട്ട് ഒരു കൂട്ടം പലസ്തീന്‍ അനുകൂലികള്‍ നടത്തിയ പ്രകടനമാണ് ഇപ്പോള്‍ വ്യാപക പ്രതിഷേധത്തിനു വഴിവെച്ചിരിക്കുന്നത്. ഇന്നലെ വൈകിട്ട് ആറരമണിയോടെയാണ് സംഭവം.

കാറുകള്‍ തടഞ്ഞുനിര്‍ത്തി നാലുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് മെട്രോപോളിറ്റന്‍ പൊലീസ് അറിയിച്ചു. ഫിന്‍ക്ലി റോഡിലൂടെയായിരുന്നു തുറന്ന കാറുകളില്‍ ഇവര്‍ യഹൂദവംശക്കാര്‍ക്കെതിരെ അശ്ലീലം കലര്‍ന്ന മുദ്രാവാക്യങ്ങളും മുഴക്കി പ്രകടനം നടത്തിയത്.

പലസ്തീന് പിന്തുണ നല്‍കണമെന്നും യഹൂദസ്ത്രീകളെ ബലാത്സംഗം ചെയ്യണമെന്നുമായിരുന്നു ഇവര്‍ വിളിച്ച മുദ്രാവാക്യങ്ങള്‍. കാഴ്ച്ചക്കാരില്‍ ഞെട്ടലുളവാക്കിയ സംഭവമായിരുന്നു ഇത്.

വംശീയ വിദ്വേഷം പരത്തുന്ന മുദ്രാവാക്യങ്ങള്‍ മുഴക്കിയത് പോലീസിന്റെ ശ്രദ്ധയില്‍ പെട്ട ഉടന്‍ തന്നെ മുദ്രാവാക്യം മുഴക്കിയ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

നിലവില്‍ അവര്‍ വെസ്റ്റ് ലണ്ടന്‍ പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലാണ്. വംശീയ വിദ്വേഷം പരത്താന്‍ ശ്രമിച്ചതിന്റെ പേരിലാണ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്.

എസെക്‌സ് സിനഗോഗിനടുത്ത് ഒരു മുതിര്‍ന്ന യഹൂദപുരോഹിതനെ ആക്രമിച്ചു എന്ന വാര്‍ത്ത പുറത്തുവന്നതിനു തൊട്ടുപിന്നാലെയാണ് ഈ സംഭവം അരങ്ങേറിയത്.

ആക്രമണത്തിന് വിധേയനായ പുരോഗിതനെ കിങ് ജോര്‍ജ്ജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ തലയ്കും കണ്ണിനുമാണ് പരിക്കേറ്റിട്ടുള്ളത്. ഇതിനു തൊട്ടുപുറകെ ചിഗ്വെല്ലില്‍ ഒരു 30 വയസ്സുകാരനെതിരെയും ആക്രമണമുണ്ടായി.

ആക്രമണ വിധേയനായ വ്യക്തിയുടെ കാറിനു മുന്നിലെത്തിയ രണ്ടു കൗമാരക്കാരനാണ് അസഭ്യവര്‍ഷത്തിനു ശേഷം ആക്രമണമഴിച്ചു വിട്ടത്.

ഇതിനിടയില്‍ ആക്രമണവിധേയനായ വ്യക്തിയുടെ ഫോണ്‍ മോഷ്ടിക്കുകയുംചെയ്തു. 15 നും 18 നും ഇടയില്‍ പ്രായമുള്ള ആക്രമണകാരികള്‍ സംഭവത്തിനുശേഷം ഉടന്‍ സ്ഥലംവിട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇരുവരും ഏഷ്യന്‍ വംശജരാണെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

പ്രകടനത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നയുടന്‍ തന്നെ ബ്രിട്ടീഷ് സമൂഹത്തില്‍ യഹൂദവിരുദ്ധ വികാരത്തിന് സാന്നിദ്ധ്യമില്ലെന്ന ട്വീറ്റുമായി ബോറിസ് ജോണ്‍സണ്‍ രംഗത്തെത്തി. നടന്ന സംഭവം അത്യന്തം ഹീനവും ലജ്ജാകരവുമാണെന്നും അദ്ദേഹം പറഞ്ഞു.

ഈ പ്രകടനത്തിനെതിരെ ലണ്ടന്‍ മേയര്‍ സാദിഖ് ഖാനും രംഗത്തെത്തി. വംശീയ വിദ്വേഷത്തിന് ലണ്ടന്‍ നഗരത്തില്‍ സ്ഥാനമില്ലെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.

Related posts

Leave a Comment