ഭോപ്പാൽ: ദിവസവും ഗോമൂത്രം കുടിക്കുന്നത് കൊണ്ടാണ് തനിക്ക് കോവിഡ് ബാധിക്കാത്തതെന്ന് ബിജെപി എംപി പ്രഗ്യാ സിംഗ് താക്കൂര്‍.
ഭോപ്പാലിലെ ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് പ്രഗ്യാ സിംഗ് ഇപ്രകാരം പറഞ്ഞത്.
ഗോമൂത്രം കുടിക്കുന്നത് വഴി അണുബാധയില്‍ നിന്നും കോവിഡ് വൈറസില്‍ നിന്നും രക്ഷപെടാം.
ദിവസവും ഗോമൂത്രം കുടിക്കുന്നത് കൊണ്ടാണ് തനിക്ക് കോവിഡ് ബാധിക്കാത്തത്. ഗോമൂത്രം കുടിക്കുന്നതിനാൽ ഞാൻ മരുന്നൊന്നും കഴിക്കാറില്ല.
എല്ലാവരും വീട്ടിൽ പശുവിനെ വളർത്തണം. പ്രഗ്യാ സിംഗ് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം കോവിഡ് ലക്ഷണങ്ങളോടെ പ്രഗ്യാ സിംഗിനെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചിരുന്നു.