കലിഫോർണിയ: അനധികൃതമായി പിൻസീറ്റിലിരുന്ന് യാത്ര ചെയ്ത് കാർ നിയന്ത്രിച്ച ഇന്ത്യൻ വംശജനെ കലിഫോർണിയ പോലീസ് അറസ്റ്റ് ചെ്യ്തു.
ചൊവ്വാഴ്ച സിലിക്കൺ വാലിയിലാണ് സംഭവം. കലിഫോർണിയ ഹൈവേ പട്രോളിംഗ് സംഘമാണ് കാർ പിടികൂടിയത്.
ഡ്രൈവർ സീറ്റിൽ ആരുമില്ലാതെ ഒരു വാഹനം നിരത്തിൽ ഓടുന്നതായി പൊതുജനങ്ങളിൽ നിന്ന് പരാതികൾ ലഭിച്ചതായി അധികൃതർ പറഞ്ഞു.
ഒഴിഞ്ഞ ഡ്രൈവർ സീറ്റുള്ള കാറിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പോലീസ് പോസ്റ്റ് ചെയ്യുകയും തുടർന്ന് വാഹനം പിടികൂടുകയുമായിരുന്നു.
ഇലക്ട്രിക് കാറായ ടെസ് ലക്ക് ഡ്രൈവറുടെ സഹായമില്ലാതെ ഓടാനാകും.
എന്നാൽ പിൻസീറ്റിൽ ഇരുന്ന് ഇലക്ട്രിക് കാർ ഓടിക്കുന്നത് നിയമലംഘനമാണെന്നതിനാലാണ് ശർമ എന്ന ഇരുപത്തഞ്ചുകാരനെ കാറിൽവച്ചു തന്നെ പിടികൂടിയതും ഒരു ദിവസത്തെ ജയിൽ വാസത്തിനുശേഷം അശ്രദ്ധമായി വാഹനമോടിച്ചുവെന്ന കുറ്റം ചുമത്തി വിട്ടയച്ചതെന്നും പോലീസ് പറഞ്ഞു.
എന്നാൽ പുറത്തിറങ്ങിയ ഇയാൾ ഉടൻ തന്നെ പുതിയൊരെണ്ണം വാങ്ങി നിയമലംഘനം ആവർത്തിച്ചതായി മാധ്യമ റിപ്പോർട്ടുകൾ ചെയ്തു.