വീടിന് സമീപത്തുള്ള “സോനു സൂപ്പർ മാർക്കറ്റ്’ നമുക്ക് പരിചയപ്പെടുത്തി നടി സുരഭി ലക്ഷ്മി. പേര് കേട്ട് വലിയ സൂപ്പർ മാർക്കറ്റാണ് കരുതിയാൽതെറ്റി.
സുരഭിയുടെ നാട്ടിലുള്ള സോനു എന്ന പേരുള്ള ഒരാൾ വീടിനോട് ചേർന്ന നടത്തുന്ന ഒരു ചെറിയ കടയാണിത്.
‘സോനു സൂപ്പർ മാർക്കറ്റിൽ ഇല്ലാത്ത സാധനങ്ങളൊന്നും ഉണ്ടാകില്ല. എന്നാൽ, എനിക്ക് വേണ്ട സാധനങ്ങൾ ഉണ്ടോയെന്ന് നമുക്ക് സോനു ചേട്ടനോട് തന്നെ ചോദിക്കാം’ – എന്ന് പറഞ്ഞു കൊണ്ടാണ് സുരഭി ലക്ഷ്മിയുടെവീഡിയോ ആരംഭിക്കുന്നത്.
വലിയ ഉള്ളിയും പാലും പൊടിയുപ്പുമാണ് സുരഭി ലക്ഷ്മി കടയിൽ നിന്ന് വാങ്ങുന്നത്. അവസാനം താൻ വാങ്ങിയ സാധനങ്ങൾക്ക് എല്ലാം കൂടി എത്ര രൂപയായി എന്ന് സുരഭി ചോദിക്കുന്നുണ്ട്.
എന്നാൽ, കണക്കു കൂട്ടാൻ പേന ഇല്ലാത്തതിനാൽ പൈസ പിന്നെയെടുക്കാം എന്നാണ് കടയുടമയുടെ മറുപടി.
എന്നാൽ, എത്ര രൂപയായെന്ന് തനിക്ക് അയച്ചാൽ മതിയെന്നും താൻ ഗൂഗിൾ പേ ചെയ്തോളാമെന്നും സുരഭി ലക്ഷ്മി മറുപടി നൽകുന്നുണ്ട്. കണക്കു കൂട്ടാൻ പേന ഇല്ലാത്തതിനാൽ കടമുതലാളിയോട് ടാറ്റ ബൈ ബൈ പറഞ്ഞു പോകുകയാണെന്ന് പറഞ്ഞാണ് സുരഭി കടയിൽ നിന്ന് മടങ്ങുന്നത്.
വീട്ടിൽ എത്തിയതിനു ശേഷം സോനു സൂപ്പർ മാർക്കറ്റിനെക്കുറിച്ച് സുരഭി ലക്ഷ്മി പറയുന്നുണ്ട്. ലോക്ക് ഡൗൺ കാലത്ത് സോനു സൂപ്പർ മാർക്കറ്റ് വലിയ ആശ്വാസമാണെന്നാണ് സുരഭി ലക്ഷ്മി പറയുന്നത്.
തനിക്കും പരിസരത്തുള്ള കുറേ ആളുകൾക്കും കുട്ടികൾക്കും സോനു സൂപ്പർമാർക്കറ്റ് വലിയ ആശ്വാസമാണെന്ന് സുരഭി പറയുന്നു. ചിലപ്പോഴെക്കെ പൈസ തരാനുണ്ടെന്ന് അങ്ങോട്ട് പറഞ്ഞ് പൈസ കൊടുത്തിട്ടുണ്ടെന്നും സുരഭി പറയുന്നു.
ഇപ്പോൾ സൂപ്പർ മാർക്കറ്റ് തുടങ്ങിയത് ലോക്ക്ഡൗണിൽ എല്ലാവരെയും സഹായിക്കാനാണോ എന്ന് താൻ ഇടയ്ക്ക് ആലോചിക്കാറുണ്ടെന്നും സുരഭി പറയുന്നു.
ഈ ലോക്ക് ഡൗൺ സമയത്തും കഴിഞ്ഞ ലോക്ക്ഡൗൺ സമയത്തും സോനു സൂപ്പർമാർക്കറ്റ് വലിയ ഒരു അനുഗ്രഹം ആയിരുന്നെന്നും സുരഭി ലക്ഷ്മി പറഞ്ഞു. സോനുവിന്റെ കടയും വീടും വീഡിയോയിൽ പകർത്തിയിട്ടുമുണ്ട്.