തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയിലെ സിപിഐ മന്ത്രിമാരെ പ്രഖ്യാപിച്ചു. നാല് അംഗങ്ങളാണ് സിപിഐയ്ക്ക് മന്ത്രിസഭയിലുണ്ടാകുക. നാലുപേരും പുതുമുഖങ്ങളാണ്.
പി. പ്രസാദ്, കെ. രാജൻ, ചിഞ്ചുറാണി, ജി.ആർ. അനിൽ എന്നിവര്‍ മന്ത്രിമാരാകും. ചിറ്റയം ഗോപകുമാർ ആണ് ഡെപ്യൂട്ടി സ്പീക്കര്‍. ഇന്ന് ചേർന്ന സംസ്ഥാന കൗൺസിൽ യോഗത്തിന് ശേഷം കാനം രാജേന്ദ്രനാണ് മന്ത്രിമാരെ പ്രഖ്യാപിച്ചത്.
പുതുമുഖങ്ങളെയാണ് ഇത്തവണ മന്ത്രിസ്ഥാനത്തേക്ക് ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് കാനം മാധ്യമങ്ങളോട് പറഞ്ഞു. പുതുമുഖങ്ങളായിരിക്കും സിപിഐ മന്ത്രിമാര്‍ ആകുക എന്ന് നേരത്തെ തന്നെ നേതൃത്വം വ്യക്തമാക്കിയിരുന്നു. ഒരു തവണ മന്ത്രിയായവരെ വീണ്ടും പരിഗണിക്കേണ്ട എന്നായിരുന്നു പാര്‍ട്ടിക്കുള്ളിലെ ധാരണ.