തിരുവനന്തപുരം: ആരോഗ്യമന്ത്രിയെന്ന നിലയിൽ കഴിഞ്ഞ അഞ്ച് വർഷക്കാലം നല്ല നിലയിൽ പ്രവർത്തിക്കാൻ സാധിച്ചെന്ന് കെ.കെ. ഷൈലജ.
കഴിഞ്ഞ മന്ത്രിസഭയിൽ എല്ലാവരും നന്നായി പ്രവർത്തിച്ചിരുന്നുവെന്നും നല്ല നിലയിൽ പ്രവർത്തിക്കാൻ തനിക്ക് സാധിച്ചുവെന്നും ഷൈലജ പറഞ്ഞു.
തന്നെ ഒഴിവാക്കിയതിനെതിരെ അഭിപ്രായ പ്രകടനം ഉണ്ടാകേണ്ട. പുതിയ തലമുറ വരുന്നത് സ്വാഗതാർഹമാണ്.
തന്നിട്ടുള്ള സ്നേഹത്തിനും പിന്തുണയ്ക്കും നൂറ് നൂറ് നന്ദി. സംഘർഷഭരിതമായ അഞ്ച് വർഷമാണ് കടന്നു പോയത്.
അതിനെ നേരിടാൻ എല്ലാവരും പരിശ്രമിച്ചു. എല്ലാവരോടും ഒരുപാട് നന്ദിയുണ്ട്. പുതിയ മന്ത്രിസഭയിൽ നിന്നും മികച്ച പ്രവർത്തനം പ്രതീക്ഷിക്കാമെന്നും ഷൈലജ വ്യക്തമാക്കി.
അതേസമയം, മുഖ്യമന്ത്രി ഒഴികെ രണ്ടാം പിണറായി സര്‍ക്കാരില്‍ മന്ത്രിമാരെല്ലാം പുതുമഖങ്ങളായിരിക്കണമെന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനത്തിലാണ് ഷൈലജയെ ഒഴിവാക്കിയത്.
എന്നാൽ പാര്‍ട്ടി വിപ്പ് എന്ന പദവി അവർക്ക് നൽകുകയും ചെയ്തിട്ടുണ്ട്.