അമൃത്സർ: ലീവ് ഇന്‍ റിലേഷന്‍ഷിപ്പ് അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി.
പഞ്ചാബില്‍ നിന്നും ഒളിച്ചോടിയ യുവതിയും യുവാവും നല്കിയ ഹര്‍ജി പരിഗണിക്കവേയാണ് കോടതി ഈ പരാമര്‍ശം നടത്തിയത്.
ലീവ് ഇന്‍ റിലേഷന്‍ഷിപ്പ് സാമൂഹികപരമായും ധാര്മികപരമായും അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് കോടതി പറഞ്ഞു.
തരണ്‍ ജില്ലയില്‍ നിന്നുള്ള 22കാരന് ഗുര്‍വിന്ദര്‍ സിംഗും 19കാരി ഗുല്‍സാ കുമാരിയുമാണ് ഹര്‍ജിക്കാര്‍. നിലവില്‍ ഒരുമിച്ച് കഴിയുകയാണെന്നും ഉടന്‍ വിവാഹം കഴിക്കുമെന്നും ഇവര്‍ ഹര്‍ജിയില്‍ പറയുന്നു.
യുവതിയുടെ വീട്ടുകാർ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അതിനാല്‍ ജീവനും സ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടണമെന്നും ഹർജിയില്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ ലീവ് ഇൻ റിലേഷൻഷിപ്പ് സാമൂഹികപരമായും ധാര്മികപരമായും അംഗീകരിക്കാനാവില്ലെന്ന് ഹർജി തള്ളിക്കൊണ്ട് ഹൈകോടതി വ്യക്തമാക്കി
ലുധിയാന സ്വദേശിയാണ് ഗുൽസാ കുമാരി. ഗുർവിന്ദർ സിംഗുമായുള്ള ബന്ധത്തിന് കുമാരിയുടെ ബന്ധുക്കൾക്ക് എതിർപ്പായിരുന്നു.
തുടർന്നാണ് ഇരുവരും നാടുവിട്ടത്. കുമാരിയുടെ പ്രായം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് മാതാപിതാക്കളുടെ പക്കലാണ്. ഇതിനാലാണ് ഇരുവരുടെയും വിവാഹം വൈകുന്നത്.