ലക്നോ: ഉത്തര്‍പ്രദേശ് മന്ത്രി വിജയ് കശ്യപ് (56) കോവിഡ് ബാധിച്ച് മരിച്ചു. ഗുഡ്ഗാവിലെ ആശുപത്രിയിൽവച്ചായിരുന്നു അന്ത്യം. റവന്യൂ-പ്രളയ നിയന്ത്രണ വകുപ്പ് മന്ത്രിയായിരുന്നു.
സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് വിജയ് കശ്യപ്. കഴിഞ്ഞ വർഷം കമല്‍റാണി വരുൺ, ചേതന്‍ ചൗഹാന് എന്നിവരാണ് മുമ്പ് മരിച്ചത്.
വിജയ് കശ്യപിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. രണ്ടാം തരംഗത്തിൽ മരണമടയുന്ന അഞ്ചാമത്തെ ബിജെപി എംഎൽഎയുമാണ് അദ്ദേഹം.