തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയിൽ കെ.കെ ഷൈലജയെ ഉൾപ്പെടുത്താത്തതുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളിലെ പ്രചാരണം ശ്രദ്ധയിൽപ്പെട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ.
കെ.കെ. ഷൈലജ ഉള്‍പ്പെടെയുള്ളവരെ ഒഴിവാക്കിയ പാര്‍ട്ടി തീരുമാനം മാറ്റില്ല. നേതൃത്വം ചർച്ച ചെയ്താണ് പുതിയ മന്ത്രിമാരെ തീരുമാനിച്ചത്.
പാർട്ടിയുടേത് സംഘടനാപരവും രാഷ്ട്രീയപരവുമായ തീരുമാനമാണ്. അതിൽ നിന്നേ തനിക്ക് മറുപടി പറയാൻ കഴിയൂവെന്നും വിജയരാഘവൻ മാധ്യമങ്ങളോട് പറഞ്ഞു.