പത്തനംതിട്ട: ലോക്ഡൗണ്‍ കാലത്ത് വിവാഹ വാഗ്ദാനം നല്കി പീഡിപ്പിക്കുകയും പണവും സ്വര്‍ണവും അപഹരിക്കുകയും ചെയ്തുവെന്ന പരാതിയില്‍ പോലീസുകാരനെതിരെ കേസെടുത്തു.
പത്തനംതിട്ട സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ അരുണ്ദേവിനെതിരെയാണ് കേസ്. കേസ് വിവരം അറിഞ്ഞ് മെഡിക്കല്‍ ലീവെടുത്ത ഇയാൾ ഒളിവില്‍പോയി.
റാന്നി സ്വദേശിനിയായ ഇരുപത്തിയഞ്ചുകാരിയാണ് പരാതിക്കാരി. ജില്ലാ പോലീസ് മേധാവിക്കു ലഭിച്ച പരാതി റാന്നി പോലീസിലേക്കു കൈമാറിയാണ് കേസെടുത്തിരിക്കുന്നത്.
എസ്പിയുടെ നിര്‍ദേശപ്രകാരം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി പോലീസുകാരനെതിരെ കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞ ലോക്ഡൗണ്‍ കാലത്ത്, മേയ് 12നു പരാതിക്കാരിയുടെ വീട്ടിലും പിന്നീട് അരുണ്‍ദേവിന്റെ താമസസ്ഥലത്തുമായി വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചുവെന്നാണ് പരാതി.
1,73,800 രൂപയും സ്വര്‍ണാഭരണങ്ങളും പലതവണയായി ഇയാള്‍ കൈവശപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. വിവാഹ വാഗ്ദാനത്തില്‍ നിന്നു അരുണ്‍ദേവ് പിന്മാറുന്നുവെന്ന സൂചനയേ തുടര്‍ന്നാണ ്പരാതി നല്‍കിയത്.
കഴിഞ്ഞയിടെ അരുണ്‍ദേവിനെ കാണാനില്ലെന്നു കാട്ടി മാതാവ് പത്തനംതിട്ട പോലീസില്‍ പരാതി നല്‍കിയിരുന്നു.
സുഹൃത്തിന്റെ ഭാര്യയുടെ ഇരുചക്രവാഹനവുമായി രണ്ടുദിവസം മാറിനിന്ന ഇയാളെ പിന്നീട് കോന്നി ആവോലിക്കുഴിയില്‍ പോലീസ് കണ്ടെത്തുകയായിരുന്നു.