ഒരമ്മ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ തന്റെ മകള്‍ ഒരു കോണ്‍ക്രീറ്റ് നിലത്തു മുങ്ങിപ്പോയതായുള്ള ഒരു ഫോട്ടോ ഷെയര്‍ ചെയ്തിരുന്നു.
ഇതുകണ്ട് ആളുകള്‍ ആദ്യമൊന്നു ഞെട്ടി. എന്തായാലും സാങ്കേതിക വിദ്യയുടെ വളര്‍ച്ച ഇങ്ങനെ ചില ഞെട്ടിക്കലുകള്ക്കും കാരണമാകുമെന്നു പറയുകയാണ് കണ്ടവരൊക്കെ.
ആദ്യം അമ്മ ഞെട്ടി
ഇങ്ങനെ ഞെട്ടിക്കുന്ന ഒരു ചിത്രത്തിനു പിന്നില്‍ ഒപ്റ്റിക്കല്‍ ഇല്യൂഷനാണ്. എന്തായാലും ഈ ചിത്രം കണ്ട് ആദ്യം അമ്മയാണ് ഞെട്ടിയത്.
അതിനാല്‍ യഥാര്‍ഥത്തില്‍ എന്താണ് സംഭവിക്കുന്നതെന്നു എത്ര പേർക്കു മനസിലാക്കാന്‍ കഴിയുമെന്നറിയാനാണ് അമ്മ ഈ ചിത്രം ഓണ്‍ലൈനില്‍ പങ്കുവച്ചത്.
കണ്ടവരൊക്കെ ആദ്യം അന്പരന്നു. ചിത്രത്തില്‍ പെണ്‍കുട്ടിയെ കാണാം. പക്ഷേ, അവളുടെ അരയ്ക്കു മുകളിലേക്കെ കാണാന്‍ പറ്റുന്നുള്ളു.
അവളുടെ താഴത്തെ പകുതി വിശദീകരിക്കാനാകാത്ത വിധം അരികില്‍ പുല്ലുകളുള്ള ഒരു പ്രദേശത്തു താഴ്ന്നു പോയിരിക്കുകയായിരുന്നു.
എന്തുകൊണ്ട്
പോസ്റ്റ് ചെയ്തതിനു പിന്നാലെ കമന്റുകളുടെ ഒഴുക്കായി. നിരവധി കമന്റുകളുമായി ആളുകളെത്തി ഇതു കണ്ട് തലച്ചോര്‍ ഉരുകിയപ്പോയെന്നു പോലും പലരും പറഞ്ഞു.
പലരും അന്പരപ്പ് പ്രകടിപ്പിച്ചു. മറ്റു ചിലർ ഫോട്ടോഷോപ് എന്നു പരിഹസിച്ചു. ചിത്രത്തിന് 70,000 ൽ ഏറെ ലൈക്കുകളും നൂറുകണക്കിന് കമന്റുകളും ലഭിച്ചു.
കഷ്ടപ്പെട്ടു കാണികള്‍
ചിത്രംകണ്ടവരെല്ലാം എന്താണെന്നു മനസിലാക്കിയെടുക്കാന്‍ അല്‍പ്പം കഷ്ടപ്പെട്ടു. ഒരാള്‍ കമന്റായി പോസ്റ്റുചെയ്തത് ഇത് ‘മികച്ച ഒരു ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ഫോട്ടോയാണ്.
ഇതിനൊരു കമന്റ് ചെയ്യാന്‍ എന്നിട്ടും ഞാന്‍ അല്പം കഷ്ടപ്പെട്ടു. ‘മറ്റൊരാള്‍ പറഞ്ഞു: ”ഇതു കാണുമ്പോള്‍ എനിക്ക് അസുഖമുണ്ടെന്നു കരുതി, കാരണം എന്റെ തലച്ചോറിന് ഇതിന്റെ കാരണം കണ്ടെത്താന്‍ കഴിഞ്ഞില്ല.
‘അവള് നിലത്തെ ഒരു കുഴിയിലാണെന്നു ഞാന്‍ കരുതി. കാരണം നിഴല്‍ എപ്പോഴും അതേ സ്ഥലത്തായിരിക്കും. ‘മറ്റൊരാള്‍ കമന്റ് ചെയ്തതു പെണ്‍കുട്ടിയുടെ മുന്‍ഭാഗം മുഴുവന്‍ ഒരു ഉയര്‍ന്ന പീഠഭൂമി പോലെയാണെന്നും അവള് അതിന്റെ പിന്നില്‍ നില്‍ക്കുന്നുവെന്നും പറഞ്ഞു.
ഞാന്‍ പുല്ലിനും പെണ്‍കുട്ടിക്കും ഇടയിലെ മതില് തെരഞ്ഞു അത് എന്റെ തലച്ചോര്‍ പുകച്ചു. ഒടുവിൽ ഒരാൾ ചിത്രത്തിന്റെ രഹസ്യം കണ്ടെത്താൻ കഴിയുന്ന കമന്റ് പങ്കുവച്ചു:
‘സൂം ചെയ്ത് അവളുടെ തലയുടെയും തോളുകളുടെയും നിഴല്‍ മതിലിന്റെ മുകളില്‍ താഴെ ഇടതു വശത്തേക്കു വരുന്നതു കാണാം.
ഒപ്റ്റിക്കൽ ഇല്യൂഷൻ
കണ്ണിനെ ഒരു തരത്തിൽ പറ്റിക്കുന്നതാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ. നിലവിലില്ലാത്തതെന്തോ ദൃശ്യമാകുന്നതായി തോന്നുന്ന അനുഭവം.