ന്യൂഡൽഹി: കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് ഐസിയു കിടക്ക ലഭിക്കുമോയെന്ന് ട്വീറ്റ് ചെയ്ത് ആരാഞ്ഞ ജാമിയ മിലിയ ഇസ്ലാമിയ അസി. പ്രഫസർ ഡോ. നബീല സാദിഖ് മരിച്ചു. 38 വയസായിരുന്നു.
ഡോ. നബീല സാദിഖ് ഏപ്രില്‍ 30 വരെ വിദ്യാര്‍ഥികളെ ഗവേഷണ പ്രബന്ധങ്ങള്‍ തയാറാക്കാന്‍ സഹായിച്ചിരുന്നു.
നബീല മരിക്കുന്നതിന് 10 ദിവസം മുന്‍പാണ് അമ്മ നുസാത്ത് കോവിഡ് ബാധിച്ച് മരിച്ചത്. പിതാവിനും രോഗം ബാധിച്ചെങ്കിലും ഭേദമായി.
ഡോ. നബീലയുടെ ആരോഗ്യനില ഗുരുതരമായതോടെ ആശുപത്രിക്കിടയ്ക്കായി പരമാവധി ശ്രമിച്ചിരുന്നുവെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.
ഒടുവില്‍ ആശുപത്രിയില്‍ പ്രവേശനം ലഭിച്ചു. അതിനിടയിലാണ് മാതാവ് കോവിഡ് പോസിറ്റീവായത്. മാതാവിനെ സഞ്ജയ് ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
നബീലയുടെ ആരോഗ്യനില ഗുരുതരമായതിനാല്‍ മാതാവ് മരിച്ച കാര്യം അവരെ അറിയിച്ചില്ല. ഓക്സിജന്റെ അളവ് താഴ്ന്ന നിലയിലായിരുന്നു.