ചെറായി: കടലും പേമാരിയും പ്രളയം തീര്‍ത്ത വൈപ്പിന്‍ മേഖലകളില്‍ വീടും വീട്ടുവളപ്പും വൃത്തിയാക്കുന്നവരെ കാത്തിരുന്നത് ഉഗ്രവിഷമുള്ള അണലികൾ.
കഴിഞ്ഞ രണ്ടുദിവസമായി നടക്കുന്ന വീട് വൃത്തിയാക്കുന്നതിനിടെ എടവനക്കാട് 13-ാം വാര്‍ഡില്‍ രണ്ട് അണലികളെയാണ് നാട്ടുകാര്‍ പിടികൂടിയത്. പുല്ലിലും മറ്റും പതുങ്ങിക്കിടക്കുന്ന ഇവര്‍ ജീവനെടുക്കാന്‍ തക്ക വിഷമുള്ളവയാണ്.
ഇന്നലെ പുതുവൈപ്പ് സബ് പോസ്റ്റാഫീസ് തുറന്നപ്പോള്‍ പോസ്റ്റ്മാസ്റ്റര്‍ ഇരിക്കുന്ന സീറ്റില്‍ പാമ്പ് ഇരിക്കുന്നതാണ് കണ്ടത്. പിന്നീട് ഇതിനെ നാട്ടുകാര്‍ ചേര്‍ന്ന് തല്ലിക്കൊല്ലുകയായിരുന്നു.